നോട്ടു പ്രതിസന്ധിഛ ആഘോഷരാവുകള്‍ക്ക് ഇരുട്ടടിയാകും
കൊല്ലം: നോട്ട് പിന്‍വലിക്കല്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി ഇത്തവണ കേരളത്തിലെ ആഘോഷങ്ങളെ സാരമായി ബാധിച്ചേക്കും. ഉത്സവങ്ങളും പൂരങ്ങളും കൂടുതലായി നടക്കുന്ന മധ്യ,തെക്കന്‍ കേരളത്തിനാണ് കുടുതല്‍ തിരിച്ചടി നേരിടേïി വരിക. പതിവുപോലെ ആഘോഷരാവുകള്‍ പ്രതീക്ഷിച്ചെത്തുന്ന സഞ്ചാരികളെ നിരാശരാക്കി മടക്കി അയക്കേïി വരുമെന്നാണ് ടൂര്‍ ഒപ്പറേറ്റര്‍മാര്‍ പറയുന്നത്.
ഈ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ എങ്ങനെ നടത്തുമെന്ന അങ്കലാപ്പിലാണ് പതിവു സംഘാടകര്‍.സാമ്പത്തിക പ്രതിസന്ധി തന്നെയാണ് കാരണം. ജനുവരി മുതല്‍ മെയ് വരെ ക്ഷേത്രോത്സവങ്ങളുടെ സീസണാണ്. ഇതും വിദേസ സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട സമയമാണ്.ഇക്കുറി പക്ഷേ, ഉത്സവങ്ങളുടെ പൊലിമ കുറയാനാണ് സാധ്യത. അങ്ങനെ വന്നാല്‍, അത് ഉത്സവ മേഖലയില്‍ പണിയെടുക്കുന്നവരെ സാരമായി ബാധിച്ചേക്കും.
എഴുന്നള്ളിപ്പിനുള്ള ആനകളെ എത്തിക്കുന്നതിനുള്ള ചമയ വാടകയും പാപ്പാന്‍മാര്‍ക്കുള്ള ബത്തയും ഇത്തവണ വര്‍ധിപ്പിക്കുന്നില്ലെന്ന് തീരുമാനം എടുത്തിട്ടുïെങ്കിലും പ്രതിസന്ധി ബാധിക്കുമെന്നാണ് എലഫന്റ് ഓണേഴ്‌സ് അസോസിയേഷന്‍ പറയുന്നത്. എന്നാല്‍ ആനകളെയെല്ലാം കഴിഞ്ഞ വര്‍ഷത്തെ തുകയ്ക്ക് തന്നെ എഴുന്നള്ളിപ്പിന് കൊïു പോകാനാണ് ഉടമസ്ഥരുടെ തീരുമാനം.
പണമിടപാടുകള്‍ പൂര്‍ണമായും ബാങ്കുവഴിയാക്കുന്നതും ഉത്സവ നടത്തിപ്പുകാര്‍ക്ക് കടുത്ത പ്രതിസന്ധിയായിരിക്കും സൃഷ്ടിക്കുക.ഉത്സവവുമായി ബന്ധപ്പെട്ട് എല്ലാ ചിലവുകളുടെയും പണം ഓണ്‍ ലൈനായി കൈമാറുകയെന്നത് അപ്രായോഗികമാണ്. ക്ഷേത്രത്തില്‍ പൂജക്കായി വാങ്ങുന്ന പൂക്കള്‍ തൊട്ട് വെടിക്കെട്ട് വരെ നീളുന്ന വലിയ പട്ടികയാണത്.
സാമ്പത്തിക പ്രതിസന്ധി പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തെ ഇത്തവണ നിറം മങ്ങിയതാക്കുമെന്ന ആശങ്കയും പരക്കുന്നുï്. തൃശൂര്‍ പൂരത്തിന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്യങ്ങള്‍ ഓരോ കോടി വീതമാണ് ചിലവാക്കുന്നത.് ഈ തുക സംഭാവനയായി പിരിച്ചെടുക്കുന്നതാണെന്ന് ദേവസ്വം പറയുന്നത്.
ഉത്സവങ്ങളുമായി ബന്ധപ്പെട്ട് മറ്റ് ആശങ്കകള്‍ നിലനില്‍ക്കെയാണ് നോട്ട് പ്രതിസന്ധി രൂക്ഷമായത്. ആനകളുടെ എഴുന്നള്ളിപ്പിന് കേന്ദ്ര വന്യ ജീവി സംരക്ഷണ ബോര്‍ഡ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുï് .പുറ്റിങ്ങല്‍ വെടിക്കെട്ടപകടം മുലം വെടിക്കെട്ടിന് കര്‍ശ്ശന മാനദണ്ഡങ്ങള്‍ പാലിക്കേïതുï്. ഇവയെല്ലാം കൂടിചേരുമ്പോള്‍ ആഘോഷങ്ങളുടെ പൊലിമ തന്നെ ഇല്ലാതാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."