കോവളം ലൈറ്റ് ഹൗസ് സഞ്ചാരികള്‍ക്കു തുറന്നുകൊടുത്തു
കോവളം: തീരത്തിന്റെ സൗന്ദര്യം പൂര്‍ണ്ണമായി ആസ്വദിക്കാന്‍ ലൈറ്റ് ഹൗസ് വീïും സഞ്ചാരികള്‍ക്ക് തുറന്നു കൊടുത്തു. ഡയറക്ടര്‍ ജനറല്‍ ജെ .എസ് .ചൗഹാനാണ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്.ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ എന്‍ .മുരുകാനന്ദം, ഡയറക്ടര്‍ മധുകര്‍ ജി .ഗുഡദൈ,എന്‍ജിനീയര്‍ സുധാകരന്, ലൈറ്റ് ഹൗസ് കീപ്പര്‍മാരായ സലിം ജോസ്, ഘട്ട്കര്, അനൂപ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സന്ദര്‍ശകര്‍ക്കായി സജ്ജമാക്കിയ ലിഫ്റ്റ് സൗകര്യമാണ് ലൈറ്റ് ഹൗസിലെ പുതിയ ആകര്‍ഷണം.കേന്ദ്ര കപ്പല്‍ ഗതാഗത മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ലൈറ്റ്ഹൗസസ് ആന്‍ഡ് ലൈറ്റ്ഷിപ്സ് ആണ് പണികളുടെ മേല്‍നോട്ടം വഹിച്ചത്.
ഒരേസമയം അഞ്ചുപേര്‍ക്കു ലിഫ്റ്റില്‍ കയറാന്‍ കഴിയും.സ്ഫടിക സിലിïര്‍ ആകൃതിയിലാണ് ലിഫ്റ്റ് നിര്‍മിച്ചിരിക്കുന്നത്.ലിഫ്റ്റ് ഉയര്‍ന്നു പൊകുന്നതിനിടെ നേര്‍ത്ത സംഗീതം ആസ്വദിക്കാനുള്ള സൗകര്യങ്ങളും ഭാവിയില്‍ നിലവില്‍ വരും.
ഏറ്റവും മുകള്‍ നിലയ്ക്കു തൊട്ടു താഴെ വരെയാണ് ലിഫ്റ്റില്‍ പോകാന്‍ കഴിയുന്നത്. തുടര്‍ന്ന് ഇറങ്ങി ഏതാനും പടികള്‍ കയറേïിവരും.ലിഫ്റ്റ് നിലവില്‍ വന്നെങ്കിലും ഏറ്റവും മുകളിലേക്ക് കയറാനുള്ള പഴയ ഇരുമ്പു ഗോവണിക്ക് മാറ്റമില്ല. 37 മീറ്റര്‍ ഉയരത്തിലുള്ള ദീപസ്തംഭത്തിലെ 144 പടികള്‍ നടന്നു കയറി വളരെ സമയമെടുത്താണ് മുന്‍പ് മുകളിലെത്തിയിരുന്നത്.ഇനി നിമിഷങ്ങള്‍ക്കുള്ളില്‍ ലൈറ്റ്ഹൗസിനു മുകളിലെത്താം.
പടികള്‍ കയറി മുകളിലേക്ക് എത്തണമെന്നുള്ളവര്ക്ക് അതിനായി പടികള്‍ അതേ നിലനിറുത്തിയിട്ടുï്. ലിഫ്റ്റ് സ്ഥാപിക്കുന്നതിനായി കഴിഞ്ഞ ജൂണ്‍ 10നാണു സന്ദര്‍ശകര്‍ക്കു പ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
പുതിയ ടിക്കറ്റ്കൗïര്‍, പാര്‍ക്കിങ് സൗകര്യം, സംഗീതനൃത്തജലധാര തുടങ്ങിയ പദ്ധതികളും ഉടന്‍ പൂര്‍ത്തിയാകും. ശേഷിച്ച നവീകരണ ജോലി പൂര്‍ത്തിയാകുന്ന മുറയ്ക്കു വിപുലമായ ഉദ്ഘാടനം ഉïാവുമെന്ന് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."