HOME
DETAILS

വികസന സ്വപ്‌നം മങ്ങി അഞ്ചരക്കണ്ടി

  
backup
December 04 2016 | 21:12 PM

%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%aa%e0%b5%8d%e2%80%8c%e0%b4%a8%e0%b4%82-%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%85%e0%b4%9e%e0%b5%8d

 

അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടി മേഘലയിലെ വികസന സ്വപ്‌നങ്ങള്‍ മങ്ങുന്നു. പ്രദേശത്തിന്റെ വികസനത്തിന് അധികൃതരുടെ ഭാഗത്തുനിന്നു യാതൊരു നടപടിയും ഉണ്ടാകാത്തതാണ് കാരണം.
സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളജ് ഉള്‍പ്പടെ നിരവധി സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്. സമീപഭാവിയില്‍ തന്നെ പ്രവര്‍ത്തനമാരംഭിക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തിന്റെ അടുത്ത സ്ഥലമാണ് അഞ്ചരക്കണ്ടി. ചാലോട്-തലശേരി റോഡ്, കണ്ണൂര്‍-മട്ടന്നൂര്‍ റോഡ് എന്നിവ സന്ധിക്കുന്ന അഞ്ചരക്കണ്ടി ടൗണിന്റെ സ്ഥല പരിമിതി കാരണം ഗതാഗത സ്തംഭനം പതിവാണ്. ഓട്ടോ, ടാക്‌സി സ്റ്റാന്‍ഡുകള്‍ റോഡരികില്‍ തന്നെയായതും ഗതാഗത സ്തംഭനത്തിന് കാരണമാവുന്നുണ്ട്. ടൗണില്‍ നിന്നു അല്‍പം മാറിയാണ് ബസ് സ്റ്റാന്‍ഡ് നിലകൊള്ളുന്നതെന്നതിനാല്‍ ബസുകളും യാത്രക്കാരും ബസ്റ്റാന്റിലേക്കെത്തുന്നതു തന്നെ വളരെ കുറവാണ്. ബസ് സ്റ്റാന്‍ഡില്‍ ബസുകള്‍ കയറാന്‍ മടിക്കുന്നതു കാരണം യാത്രക്കാരും ബസ് ജിവനക്കാരും തമ്മിലുള്ള വാക്കേറ്റങ്ങളും ഇവിടെ നിത്യസംഭവമാണ്. സ്റ്റാന്‍ഡിന് പിന്‍വശം കാടുമൂടിയ നിലയിലാണ്. മാലിന്യ പ്രശ്‌നവും പരിഹരിക്കപ്പെടാതെ കിടക്കുന്നു. ബ്രിട്ടിഷുകാരുടെ കാലത്തു പണിത സബ് രജിസ്ട്രാര്‍ ഓഫിസിന്റെ അവസ്ഥയും ശോചനീയമാണ്. വര്‍ഷങ്ങള്‍ പഴക്കമുള്ള രേഖകള്‍ നാശത്തിന്റെ വക്കിലാണ്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് പൈതൃകമായി സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ മാറിവന്നതോടെ ഇതേക്കുറിച്ച് അധികൃതര്‍ക്ക് മിണ്ടാട്ടമില്ല. അഞ്ചരക്കണ്ടി വഴി കടന്നുപോകുന്ന വിമാനത്താവളത്തിലേക്കുള്ള താഴെചൊവ്വ-മട്ടന്നൂര്‍ റോഡ് വികസിപ്പിക്കാനുള്ള നടപടികളും അനിശ്ചിതത്വത്തിലാണ്. ബലക്ഷയം നേരിടുന്ന തട്ടാരി പാലം പുനര്‍നിര്‍മിക്കുന്ന പ്രവൃത്തിയും നിര്‍ജീവാവസ്ഥയിലാണ്. സമാന്തര പാലത്തിനുള്ള സര്‍വേയും പ്ലാനും എസ്റ്റിമേറ്റുമെടുത്ത് അഞ്ചുവര്‍ഷം പിന്നിട്ടുകഴിഞ്ഞു. ബ്രിട്ടിഷ് ഭരണകാലത്ത് നിര്‍മിച്ച പാലം ശോചനീയ അവസ്ഥയിലാണ്. വീതി വളരെ കുറവായതിനാല്‍ പാലത്തിന് സമീപം എപ്പോഴും വാഹനങ്ങളുടെ നിര രൂപപ്പെടാറുണ്ട്. അഞ്ചരക്കണ്ടിയുടെ വികസനത്തിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ നടപ്പിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  20 minutes ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  an hour ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  2 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  3 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  4 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  4 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  4 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  5 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  5 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  5 hours ago