ആറളം സ്‌കൂളിലെ ഉയര്‍ന്ന ഹാജരുകാര്‍ക്ക് കലക്ടറുടെ വക വിനോദയാത്ര
കണ്ണൂര്‍: ആദിവാസി കുട്ടികള്‍ പഠിക്കുന്ന ആറളം ഗവ. ഹൈസ്‌കൂളിലെ ഉയര്‍ന്ന ഹാജര്‍നിലയുള്ള വിദ്യാര്‍ഥികള്‍ക്ക് കലക്ടറുടെ വക വിനോദയാത്ര. ഇന്നലെയാണ് സ്‌കൂളിലെ 33ഓളം വിദ്യാര്‍ഥികള്‍ക്ക് കലക്ടര്‍ ജില്ലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സൗജന്യയാത്ര ഒരുക്കിയത്. പി.കെ ശ്രീമതി എം.പിയും വിനോദയാത്രക്ക് ഫണ്ട് അനുവദിച്ച നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം ഓഫിസര്‍ ലതീഷും വിദ്യാര്‍ഥികള്‍ക്കൊപ്പം കൂടി.
ആറളം മേഖലയിലെ വിദ്യാലയങ്ങളില്‍ നിന്നു വിദ്യാര്‍ഥികള്‍ കൊഴിഞ്ഞുപോവുകയും ഹാജര്‍ നിലയില്‍ വലിയ കുറവുവരുകയും ചെയ്തതോടെയാണ് കുട്ടികള്‍ക്ക് സൗജന്യ വിനോദയാത്രയൊരുക്കാന്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ തയാറായത്. വിദ്യാര്‍ഥികള്‍ കണ്ണൂരിലെ വ്യാപാര കേന്ദ്രമായ കാപിറ്റോള്‍ മാള്‍ സന്ദര്‍ശിച്ചു. വിദ്യാര്‍ഥികളോടൊപ്പം കലക്ടര്‍ മിര്‍ മുഹമ്മദ് അലിയും പി.കെ ശ്രീമതി എം.പിയും ഏറെനേരം കാപ്പിറ്റോള്‍ മാളില്‍ ചെലവഴിച്ചു. കലക്ടറുടെ ചേംബറിലും പയ്യാമ്പലത്തെ ലൈറ്റ് ഹൗസിലും എത്തിയ വിദ്യാര്‍ഥികള്‍ വിസ്മയ പാര്‍ക്കിലും കളിച്ചുല്ലസിച്ചാണ് നാട്ടിലേക്കു മടങ്ങിയത്.
സ്‌കൂളുകളില്‍ ഉയര്‍ന്ന ഹാജര്‍ നില പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഇത്തരത്തില്‍ നല്‍കുന്ന വിനോദയാത്രകള്‍ മറ്റു വിദ്യാര്‍ഥികള്‍ക്കു പ്രോത്സാഹനമാകുമെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു പദ്ധതി തയാറാക്കിയതെന്ന് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോംഗ്രാം ഓഫിസര്‍ ലതീഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."