എമിറേറ്റ്സ് ഗ്രൂപ്പ് നവീകരണത്തിനായി ചെലവഴിച്ചത് 17.3 ബില്യണ്‍ ദിര്‍ഹം
കൊച്ചി: എമിറേ്റ്റ്സ് ഗ്രൂപ്പ് പുതിയ വിമാനങ്ങള്‍ക്കും കമ്പനികള്‍ ഏറ്റെടുക്കുന്നതിനും പുതിയ സാങ്കേതികവിദ്യകള്‍ക്കുമായി കഴിഞ്ഞ വര്‍ഷം മുതല്‍ മുടക്കിയത് 17.3 ബില്യണ്‍ ദിര്‍ഹം (4.7 ബില്യണ്‍ ഡോളര്‍ ). ഇതുവഴി മികച്ച അടിസ്ഥാന സൗകര്യമൊരുക്കാനും മല്‍സരക്ഷമത കൊണ്ടുവരുവാനും കഴിഞ്ഞതായി എമിറേറ്റ്സ് എയര്‍ലൈനിന്റെയും ഗ്രൂപ്പിന്റെയും ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവുമായ ഷേയ്ക്ക് അഹമ്മദ് ബിന്‍ സെയ്ദ് അല്‍ മഖ്തൂം പറഞ്ഞു.
എമിറേററ്സ് ഗ്രൂപ്പ് 2015-16 സാമ്പത്തികവര്‍ഷത്തില്‍ 8.2 ബില്യണ്‍ ദിര്‍ഹം (2.2 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍) ലാഭം നേടി. തുടര്‍ച്ചയായി 28-ാം വര്‍ഷമാണ് എമിറേറ്റ്സ് ലാഭം നേടുന്നത്.
ഗ്രൂപ്പിന്റെ ആകെ വരുമാനം 93 ബില്യണ്‍ ദിര്‍ഹമാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നു ശതമാനം കുറവാണിത്. വിമാനശേഷിയില് മുന്‍ വര്‍ഷത്തേക്കാള്‍ 11 ശതമാനം വളര്‍ച്ച നേടി. ഇന്‍വെസ്റ്റ്മെന്റ് കോര്പ്പറേഷന് ഓഫ് ദുബായിക്കായി എമിറേറ്റ്സ് ഗ്രൂപ്പ് 2.5 ബില്യണ്‍ ദിര്‍ഹം ഡിവിഡന്റ് പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."