HOME
DETAILS

ടീ ബോര്‍ഡ് അവഗണിക്കുന്നുവെന്ന്; ചെറുകിട തേയില കര്‍ഷക ഫെഡറേഷന്‍ സമരത്തിന്

  
backup
December 04 2016 | 21:12 PM

%e0%b4%9f%e0%b5%80-%e0%b4%ac%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%85%e0%b4%b5%e0%b4%97%e0%b4%a3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81

 

കട്ടപ്പന: ചെറുകിട തേയില കര്‍ഷകരോട് ടീ ബോര്‍ഡ് കാട്ടുന്ന അവഗണനയില്‍ പ്രതിഷേധിച്ചു ചെറുകിട തേയില കര്‍ഷക ഫെഡറേഷന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ സമരത്തിന്. സമരത്തിന്റെ ആദ്യഘട്ടമായി 16 നു പീരുമേട് ടീ ബോര്‍ഡ് ഓഫിസ് ഉപരോധിക്കുമെന്നു സംഘടനാ ഭാരവാഹികളായ വൈ.സി.സ്റ്റീഫന്‍, സെബാസ്റ്റ്യന്‍ മരുതൂര്‍, പി.പി.മാത്യു എന്നിവര്‍ പറഞ്ഞു. ഇടുക്കി പാക്കേജിന്റെ കാലാവധി മാര്‍ച്ച് 31ന് അവസാനിക്കുന്ന സാഹചര്യത്തിലും അവഗണന അവസാനിപ്പിക്കാന്‍ ടീ ബോര്‍ഡ് നടപടി സ്വീകരിക്കുന്നില്ലെന്ന് അവര്‍ പറഞ്ഞു. ദുരിതബാധിതരായ കര്‍ഷകരുടെ സംരക്ഷണത്തിന് ഇടുക്കി പാക്കേജില്‍പെടുത്തി 30.5 കോടി രൂപ അനുവദിച്ചെങ്കിലും നാമമാത്രമായ തുകപോലും നല്‍കാന്‍ നടപടി ഉണ്ടായിട്ടില്ല. ജില്ലയില്‍ പ്രഖ്യാപിച്ച മൂന്നു തേയില ഫാക്ടറികളും സാമ്പത്തിക ആനുകൂല്യങ്ങളും ജലരേഖയായി മാറുന്ന നിലയാണുള്ളത്.
തേയില കൃഷിക്കായി കുഴല്‍ക്കിണര്‍, കുളങ്ങള്‍, കൊളുന്ത് ഷെഡ് എന്നിവ നിര്‍മിച്ചവര്‍ക്കും കൊളുന്ത് ശേഖരിക്കുന്നതിനുള്ള വാഹനങ്ങള്‍ വാങ്ങിയ സംഘങ്ങള്‍ക്കും കൊളുന്തെടുക്കല്‍ യന്ത്രങ്ങള്‍ വാങ്ങിയവര്‍ക്കും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ടീ ബോര്‍ഡ് പണം നല്‍കിയിട്ടില്ല. ബാങ്കുകളില്‍നിന്നു വായ്പയെടുത്തും മറ്റും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ ജപ്തി ഭീഷണി നേരിടുകയാണ്. ചെറുകിടക്കാര്‍ക്ക് ഏറെ പ്രയോജനം ചെയ്യുമായിരുന്ന, രാജ്യത്താകമാനം നടപ്പാക്കിയ പുതിയ തേയില ലേലനയം സംസ്ഥാനത്ത് അട്ടിമറിക്കപ്പെട്ടു. ഇടനിലക്കാരുടെ സമ്മര്‍ദത്തിനു വഴങ്ങിയാണു ടീ ബോര്‍ഡ് ഇതിനു തയാറായതെന്നു സംശയമുണ്ട്. തമിഴ്‌നാട് ഉള്‍പ്പെടെയുള്ള അന്യസംസ്ഥാനങ്ങളില്‍ പുതിയ നയം നടപ്പാക്കിയതോടെ അവിടങ്ങളിലെ പകുതി വിലപോലും കേരളത്തിലെ കര്‍ഷകര്‍ക്കു ലഭിക്കുന്നില്ല.
ടീ ബോര്‍ഡ് ഡയറക്ടര്‍ സി.പോള്‍ അരസുമായി ചെറുകിട തേയില കര്‍ഷക ഫെഡറേഷന്‍ നടത്തിയ ചര്‍ച്ചയില്‍ അടിയന്തരമായി പ്രശ്‌ന പരിഹാരമുണ്ടാകുമെന്ന് ഉറപ്പു ലഭിച്ചിരുന്നു. എന്നാല്‍, മാസങ്ങള്‍ പിന്നിടുമ്പോഴും നടപടികള്‍ കടലാസിലൊതുങ്ങിയ സാഹചര്യത്തിലാണു സമരം ആരംഭിക്കാന്‍ തീരുമാനിച്ചത്. ടീ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം പാക്കേജില്‍ ഉള്‍പ്പെടുത്തി ചെയ്ത എല്ലാ പ്രവൃത്തികള്‍ക്കും കര്‍ഷകര്‍ക്ക് ഉടന്‍ പണം വിതരണം ചെയ്യുക, ഫാക്ടറിയുടെ നിര്‍മാണം ബോര്‍ഡ് ഏറ്റെടുക്കുക, ഇ ലേല നയം കേരളത്തില്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം ആരംഭിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  2 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  3 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  3 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  4 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  4 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  4 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  4 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  4 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  5 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  5 hours ago