മഞ്ചേശ്വരം എക്സൈസ് ചെക്ക് പോസ്റ്റില്‍ വീണ്ടും കുഴല്‍പ്പണ വേട്ട
മഞ്ചേശ്വരം: വാമഞ്ചൂര്‍ എക്സൈസ് ചെക്ക് പോസ്റ്റില്‍ വീണ്ടും കുഴല്‍പ്പണ വേട്ട. നിരോധിച്ച 1000 രൂപയുടെ 13 ലക്ഷം രൂപയുടെ ഇന്ത്യന്‍ കറന്‍സിയുമായി മഹാരാഷ്ട്ര സ്വദേശി ധനാജി (40) അറസ്റ്റിലായി. ഇന്നലെ അര്‍ധരാത്രി 12.30 ഓടെയാണ് സംഭവം. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു എക്സൈസ് റെയ്ഡ് ശക്തമാക്കിയത്. വാഹന പരിശോധനക്കെട കെ.എസ്.ആര്.ടി.സി ബസില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് കടത്താന്‍ കൊണ്ടുവന്ന പണമാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം ഇതേ ചെക്ക് പോസ്റ്റില്‍ നിന്നും 20 ലക്ഷം രൂപയുടെ നിരോധിത 500 രൂപ എക്സൈസ് പിടികൂടിയിരുന്നു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഹരിദാസന് പാലക്കല്‍, എക്സൈസ് ഇന്‍സ്പെക്ടര്‍ സുനില്‍ രാജ്, പ്രിവന്റീവ് ഓഫിസര്‍ ജോസഫ്, സിവില്‍ എക്സൈസ് ഓഫിസര്‍, ഗോപി. മുഹമ്മദ് കബീര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."