HOME
DETAILS

വായു മലിനീകരണം ഇന്ത്യയില്‍ വന്‍തോതില്‍ ജീവനെടുക്കുന്നു

  
backup
December 05 2016 | 05:12 AM

%e0%b4%b5%e0%b4%be%e0%b4%af%e0%b5%81-%e0%b4%ae%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2


തിരുവനന്തപുരം: വ്യാവസായിക മാലിന്യങ്ങള്‍ സൃഷ്ടിക്കുന്ന വായുമലിനീകരണം ഇന്ത്യയില്‍ വന്‍തോതില്‍ മനുഷ്യരുടെ ജീവഹാനിക്കു കാരണമാകുന്നു. ഗ്രീന്‍പീസ് ഇന്ത്യ വെള്ളിയാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണു ഞെട്ടിപ്പിക്കുന്ന ഈ കണ്ടെത്തല്‍. വായുമലിനീകരണം ഏറ്റവുമധികം മനുഷ്യരുടെ മരണത്തിനു കാരണമാകുന്നത് ഇന്ത്യയിലും ചൈനയിലുമാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയിലും ചൈനയിലുമായി പ്രതിവര്‍ഷം ഏതാണ്ട് 16 ലക്ഷം പേരാണ് വായുമലിനീകരണം കാരണം മരിക്കുന്നത്. വലിയ തോതില്‍ ആഭ്യന്തര ഉല്‍പാദനമുള്ള രാജ്യങ്ങളില്‍ വ്യവസായസ്ഥാപനങ്ങള്‍ പുറന്തള്ളുന്ന മാലിന്യങ്ങള്‍ സൃഷ്ടിക്കുന്ന ദുരന്തങ്ങളെ കേന്ദ്രീകരിച്ചു നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. മൊത്തം ആഭ്യന്തരോല്‍പാദനവും അതിനനുസരിച്ചുള്ള സാമ്പത്തിക പുരോഗതിയും വര്‍ധിക്കുന്ന രാജ്യങ്ങളില്‍ വായുമലിനീകരണം കുറഞ്ഞുവരുന്ന പ്രവണതയാണു കാണപ്പെടുന്നത്. എന്നാല്‍ വലിയ തോതില്‍ സാമ്പത്തിക വളര്‍ച്ചയുണ്ടായിട്ടും ഇന്ത്യയിലും ചൈനയിലും സ്ഥിതി വ്യത്യസ്തമാണ്. ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയുള്ള അമേരിക്ക, ജപ്പാന്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചൈനയിലെ വായു മലിനീകരണം മൂന്നിരട്ടിയാണ്.
വായു മലിനീകരണം മൂലമുണ്ടാകുന്ന മരണനിരക്ക് ഇന്ത്യയിലും ചൈനയിലും 1990ല്‍ ഗണ്യമായി കുറഞ്ഞിരുന്നു. എന്നാല്‍ 2010നു ശേഷം ഇന്ത്യയില്‍ അതു കൂടുന്ന പ്രവണതയാണുള്ളത്. രണ്ടു രാജ്യങ്ങളിലും വ്യാവസായികാവശ്യങ്ങള്‍ക്കായി കല്‍ക്കരി വന്‍തോതില്‍ ഉപയോഗിക്കുന്നതാണ് വായു മലിനീകരണം വര്‍ധിക്കാന്‍ പ്രധാന കാരണം. ഇനിയും ഇതേ അളവില്‍ കല്‍ക്കരി ഉപയോഗം തുടര്‍ന്നാല്‍ അത് പൊതുജനാരോഗ്യത്തിനും സമ്പദ്ഘടനയ്ക്കും കൂടുതല്‍ വിനാശകരമായിത്തീരുമെന്ന് ഗ്രീന്‍പീസ് മുന്നറിയിപ്പു നല്‍കുന്നു. സാമ്പത്തിക വളര്‍ച്ച നേടിയ മറ്റു രാജ്യങ്ങളിലും വായു മലിനീകരണം കാരണം ആളുകള്‍ മരിക്കുന്നുണ്ടെങ്കിലും അതു താരതമ്യേന കുറവാണ്. അത്തരം രാജ്യങ്ങള്‍ വായു ശുദ്ധീകരണത്തിനു നടപടികള്‍ സ്വീകരിക്കുന്നതാണ് മരണനിരക്കു കുറയാന്‍ കാരണം.

 

ലോകത്താകമാനം പ്രതിവര്‍ഷം മരിക്കുന്നത് 65 ലക്ഷം പേര്‍

കഴിഞ്ഞ ഒക്ടോബര്‍ വരെ ലഭ്യമായ കണക്കു പ്രകാരം വായു മലിനീകരണം കാരണം ലോകത്താകമാനം പ്രതിവര്‍ഷം മരിക്കുന്നത് 65 ലക്ഷം പേരാണ്. ജീവഹാനിക്കു പുറമെ ആഗോള തലത്തില്‍ വര്‍ഷത്തില്‍ ഏതാണ്ട് 225 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക നഷ്ടവും വായുമലിനീകരണം സൃഷ്ടിക്കുന്നുണ്ട്. ഗര്‍ഭസ്ഥ ശിശുക്കളുടെ മരണത്തിനു പ്രധാന കാരണം വായു മലിനീകരണമാണെന്നു കണ്ടെത്തിയിട്ടുണ്ട്. 

പൊതുവെ രാജ്യങ്ങള്‍ സാമ്പത്തികാഭിവൃദ്ധി നേടുന്നതിനനുസരിച്ച് വ്യവസായ മേഖലയില്‍ കുറഞ്ഞ മാലിന്യമുണ്ടാക്കുന്ന സാങ്കേതിക വിദ്യകള്‍ ഏര്‍പെടുത്തുകയും ആരോഗ്യപരിരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഇതുമൂലം മരണനിരക്ക് കുറയുന്നു. നഗരവല്‍ക്കരണത്തിലെയും വ്യവസായവല്‍ക്കരണത്തിലെയും സങ്കീര്‍ണതകളാണ് പലയിടങ്ങളിലും വായു മലിനീകരണത്തിന്റെ അളവ് വര്‍ധിപ്പിക്കുന്നത്. നഗരവല്‍ക്കരണം വര്‍ധിക്കുന്നതിനനുസരിച്ച് മാലിന്യത്തിന് ഇരകളാകുന്നവരുടെ എണ്ണവും വര്‍ധിക്കാനിടയുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  13 minutes ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  35 minutes ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  an hour ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  an hour ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  an hour ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 hours ago