മഴ കനിഞ്ഞു : ഷൊര്‍ണൂരില്‍ കുടിവെള്ളക്ഷാമത്തിന് ആശ്വാസം
ഷൊര്‍ണൂര്‍: വേനല്‍മഴ ലഭിച്ചതിനാല്‍ ഭാരതപ്പുഴയില്‍ നീരൊഴുക്കിനെ തുടര്‍ന്ന് ഷൊര്‍ണൂര്‍ മേഖലയില്‍ അനുഭവപ്പെട്ട കുടിവെള്ളക്ഷാമത്തിന് താല്‍ക്കാലിക ശമനമായി. അതിരൂക്ഷമായ വെള്ളക്ഷാമത്തെ തുടര്‍ന്ന് ആഴ്ചയില്‍ ഒരു ദിവസം മാത്രമെ കുടിവെള്ളം ലഭിച്ചിരുന്നുള്ളൂ.
ജനങ്ങളില്‍ നിന്ന് ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ടാങ്കറുകളില്‍ കുടിവെള്ളം വിതരണം ചെയ്തത് ആശ്വാസമായിരുന്നു. പുഴയില്‍ നിരെഴുക്ക് വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി ആഴ്ചയില്‍ ഒരു ദിവസത്തില്‍ മാറ്റി മൂന്നു ദിവസം ഇടവിട്ട് കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്. അതേസമയം പെപ്പുപൊട്ടി കുടിവെള്ളം പാഴായി പോകുന്നുത് മേഖലയില്‍ നിത്യ സംഭവമായി മാറി.
മഞ്ഞക്കാട് റോഡില്‍ ഗ്യാസ് ഗോഡൗന്റെ ഭാഗത്തും പൊതുവാള് ജംങ്ഷനിലും കുളപ്പുള്ളി, ഒറ്റപ്പാലം റോഡിലും കുടിവെള്ളം പാഴായി പോകുന്നുത് കാണുമ്പോള്‍ ആര്‍ക്കും വേദനജനകമായി തോന്നും. മിക്ക സ്ഥലങ്ങളിലും പെപ്പ് പൊട്ടുന്നത് പെപ്പുകള്‍ ജോയന്റ് ചെയ്യുന്ന സ്ഥലത്താണെന്ന് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."