തീരദേശ പാക്കേജ് പരിഗണനയില്‍: മുഖ്യമന്ത്രി
ആലപ്പുഴ: തീരദേശ ജനതയുടെ സുരക്ഷയും സമഗ്ര പുരോഗതിയും ലക്ഷ്യമിട്ട് സര്‍ക്കാര്‍ തീരദേശ പാക്കേജിന് രൂപം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴയില്‍ ലത്തീന്‍ കത്തോലിക്ക സമുദായദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തീരപരിപാലന നിയമവുമായി ബന്ധപ്പെട്ടു എട്ടിന് ഡല്‍ഹിയില്‍ നടക്കുന്ന തീരദേശ എം.പിമാരുടെ യോഗത്തിന് മുന്‍പ് താന്‍ കേന്ദ്രമന്ത്രിയെ നേരിട്ട് കണ്ട് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും. ഇതിനായി കേരളത്തിലെ എം.പിമാരെ താന്‍ നേരിട്ട് വിളിക്കും. തീരപരിപാലന നിയമം നടപ്പിലാക്കാന്‍ തീരുമാനിച്ചത് സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ചിട്ടല്ല. തീരമേഖലയില്‍നിന്നും പ്രദേശവാസികളെ ഒഴിപ്പിക്കുന്ന യാതൊരു തീരുമാനവും സര്‍ക്കാര്‍ സ്വീകരിക്കില്ല. ആദിവാസികള്‍ക്കായി വനനിയമം പാസാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരദേശവാസികള്‍ക്കായി തീരദേശ നിയമം കൊണ്ടുവരണം. ഇതാണ് സര്‍ക്കാര്‍ നിലപാട്. ഇതിനായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തും. ഹരിത ഇടനാഴി പദ്ധതിയുടെ പേരില്‍ മല്‍സ്യത്തൊഴിലാളികള്‍ ആശങ്കപ്പെടേണ്ടതില്ല.
മലയോര ഹൈവേയും തീരദേശ ഹൈവേയും സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഇതിനായി 7500 കോടി രൂപ ചെലവിനത്തില്‍ സര്‍ക്കാര്‍ കണ്ടെത്തും. തീരമേഖലയില്‍ കുടിവെളളമെത്തിക്കാന്‍ ഹരിത കേരളം പദ്ധതി പ്രയോജനപ്പെടുത്തും. യോഗത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് ഡോ.സൂസപാക്യം അധ്യക്ഷനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."