കല്ലൂര്‍ കൊമ്പന്‍ വീണ്ടും കാട്ടിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എട്ടംഗ സംഘം
സുല്‍ത്താന്‍ ബത്തേരി: കല്ലൂരിലെ വിവിധ പ്രദേശങ്ങളിലെ കൃഷിയിടങ്ങളില്‍ നാശം വിതച്ചതിന് മയക്കുവെടി വച്ച് പിടികൂടിയ കല്ലൂര്‍ കൊമ്പന്‍ വീണ്ടും കാട്ടിലേക്ക് മടങ്ങാനുള്ള സാധ്യത ഏറി. കൊമ്പനെ അതിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് തിരികെ വിടുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജി. ഹരികുമാര്‍ വിദഗ്ധ സമിതി രൂപീകരിച്ച് ഉത്തരവിറക്കി. ബത്തേരി റേഞ്ചിലെ പൊന്‍കുഴി സെക്ഷന്‍ പരിധിയില്‍ കല്ലൂര്‍, കല്ലൂര്‍-67, പണപ്പാടി, കാളിചിറ, കരടിമാട്, തേക്കുംപറ്റ എന്നീ പ്രദേശങ്ങളില്‍ കൃഷിയിടങ്ങളില്‍ ഇറങ്ങി ജന ജീവിതത്തിന് ഭീഷണി ഉയര്‍ത്തിയ കൊമ്പനെ രണ്ടാഴ്ച മുമ്പാണ് മയക്കുവെടി വെച്ച് പിടികൂടിയത്. തുടര്‍ന്ന് മുത്തങ്ങയിലെ നവീകരിച്ച ആന പന്തിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ പരിശീലനം മുറക്ക് നടക്കുന്നുണ്ടെങ്കിലും കാര്യമായ മാറ്റമില്ല. ഇതിനിടെയാണ് കൊമ്പനെ തിരികെ വനത്തിലേക്ക് വിടുന്നതിന്റെ സാധ്യതയും പ്രായോഗികതയും പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവായത്. കോട്ടയം പ്രൊജക്ട് ടൈഗര്‍ ഫീല്‍ഡ് ഡയറക്ടര്‍ ഡോ. അമിത് മല്ലിക് ഐ.എഫ്.എസിന്റെ നേതൃത്വത്തില്‍ ഏഴ് പേരടങ്ങുന്നതാണ് സംഘം. പറമ്പിക്കുളം പ്രൊജക്ട് ടൈഗര്‍ ഫീല്‍ഡ് ഡയറക്ടര്‍ല പ്രമോദ് ജി. കൃഷ്ണന്‍, പീച്ചി വന ഗവേഷണ കേന്ദ്രത്തിലെ റിട്ട. സൈന്റിസ്റ്റ് പി.എസ്. ഈസാ, വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി. ധനേഷ്‌കുമാര്‍, കോന്നി ഫോറസ്റ്റ് വെറ്ററിനറി ഓഫിസര്‍, അസി. ഫോറസ്റ്റ് വെറ്ററിനറി ഓഫിസര്‍ ഡോ. അരുണ്‍ സക്കറിയ, പരിസ്ഥിതി പ്രവര്‍ത്തകരായ അഡ്വ. നമശിവായം, എന്‍. ബാദുഷ എന്നിവര്‍ സമിതി അംഗങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."