HOME
DETAILS

അമ്മാവെ വണങ്ങാതെ ഉയര്‍വില്ലയേ...

  
backup
December 06 2016 | 01:12 AM

%e0%b4%85%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%be%e0%b4%b5%e0%b5%86-%e0%b4%b5%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%a4%e0%b5%86-%e0%b4%89%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5

വെറുമൊരു മുഖ്യമന്ത്രിയായിരുന്നില്ല തമിഴ്‌നാട്ടുകാര്‍ക്ക് ജയലളിത. തമിഴ്ജനതയ്ക്ക് അവര്‍ അമ്മയായിരുന്നു. ദൈവതുല്യയായിരുന്നു. മരണത്തോടു മല്ലടിച്ച് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ കിടന്നപ്പോള്‍ വെളിയില്‍ പ്രാര്‍ഥനയോടെ കാത്തുനിന്നത് പതിനായിരങ്ങള്‍. അതായിരുന്നു തമിഴ്‌നാട്ടിലെ ജനങ്ങളും ജയലളിതയും തമ്മിലുള്ള ബന്ധം. രാജ്യത്തെ ഒരു ജനതയും അവരുടെ മുഖ്യമന്ത്രിയെ ഇത്രമാത്രം സ്‌നേഹിച്ചിട്ടുണ്ടാവില്ല.
ആരെയും വിസ്മയിപ്പിക്കുന്നതായിരുന്നു സിനിമാതാരത്തില്‍നിന്നു തമിഴ്‌നാട് മുഖ്യമന്ത്രി പദത്തിലേക്കുള്ള ജയലളിതയുടെ യാത്ര.
1948 ഫെബ്രുവരി 24ന് കര്‍ണാടകത്തിലെ മാണ്ഡ്യയിലുള്ള മേലുകോട്ടെയിലായിരുന്നു ജയലളിതാ ജയറാം എന്ന ജെ.ജയലളിതയുടെ ജനനം. തമിഴ് അയ്യങ്കാര്‍ കുടുംബമായിരുന്നു ജയലളിതയുടേത്. മൈസൂറിലെ വോഡയാര്‍ രാജകുടുംബത്തിന്റെ തായ്‌വഴിയില്‍ ഉള്‍പ്പെട്ടതായിരുന്നു ജയയുടെ കുടുംബം. പിതാവ് ജയറാം വക്കീലായിരുന്നു. ജയയുടെ രണ്ടാംവയസില്‍ പിതാവ് മരണമടഞ്ഞു. അതിനുശേഷം ജയ അമ്മയ്ക്കും സഹോദരന്‍ ജയകുമാറിനുമൊപ്പം ബംഗളൂരുവിലേക്കു താമസംമാറി. അക്കാലത്ത് ജയയുടെ അമ്മ വേദവതി സന്ധ്യ എന്ന പേരില്‍ സിനിമയില്‍ അഭിനയിച്ചുതുടങ്ങി. ബിഷപ് കോട്ടണ്‍ ഗേള്‍സ് സ്‌കൂളിലായിരുന്നു

 

പ്രാഥമിക വിദ്യാഭ്യാസം.
പിന്നീട് ജയയും കുടുംബവും മദ്രാസിലേക്കു താമസം മാറി. മദ്രാസിലെ സേക്രട്ട് ഹാര്‍ട്ട് മെട്രിക്കുലേഷന്‍ സ്‌കൂളില്‍ ജയ പഠനം തുടര്‍ന്നു. പഠനത്തില്‍ മിടുക്കിയായ ജയക്ക് ലഭിച്ച ഇന്ത്യാ ഗവണ്‍മെന്റിന്റെ സ്‌കോളര്‍ഷിപ്പ് മികവിന്റെ സാക്ഷ്യപത്രമായിരുന്നു. എന്നാല്‍ തുടര്‍ന്നു പഠിക്കുന്നതിനു പകരം അമ്മയുടെ ചുവടുപിടിച്ച് സിനിമയിലേക്കു പ്രവേശിക്കുകയായിരുന്നു ജയ.

 

സിനിമാവഴികള്‍
15ാം വയസില്‍ തന്നെ തമിഴ്‌സിനിമാലോകം ജയയ്ക്ക് കൈനിറയെ ഹിറ്റുകള്‍ സമ്മാനിച്ചു. തമിഴ് സിനിമാലോകത്ത് മിന്നുംതാരമായി ഉദിച്ചുയര്‍ന്ന ജയയെത്തേടി ഒരു ഇംഗ്ലീഷ് ചിത്രവുമെത്തി. എപ്പിസ്റ്റില്‍ എന്ന പേരില്‍ 1961ല്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് മുന്‍ രാഷ്ട്രപതി വി.വി ഗിരിയുടെമകന്‍ ശങ്കര്‍ ഗിരിയായിരുന്നു.

 

രാഷ്ട്രീയത്തിലേക്ക്
1981ല്‍ എ.ഐ.എ.ഡി.എം.കെയില്‍ ചേര്‍ന്നതോടെയാണ് ജയയുടെ രാഷ്ട്രീയജീവിതം ആരംഭിക്കുന്നത്. തമിഴ്‌സിനിമയിലെ സൂപ്പര്‍താരവും മുന്‍മുഖ്യമന്ത്രിയുമായിരുന്ന എം.ജി.ആറുമായി ജയ സൗഹൃദം കാത്തുസൂക്ഷിച്ചു. നിരവധി പടങ്ങളില്‍ ജയയുടെ നായകനായിരുന്ന എം.ജി.ആര്‍ ജയ രാഷ്ട്രീയത്തില്‍ ഉയരങ്ങള്‍ താണ്ടിയതിനു പിന്നിലെ നിര്‍ണായക ശക്തിയായി. 1984 ല്‍ എം.ജി.ആര്‍ അസുഖബാധിതനായി അമേരിക്കയില്‍ ചികിത്സയിലായിരുന്നപ്പോള്‍ അണ്ണാ ഡി.എം.കെ കോണ്‍ഗ്രസ് സഖ്യത്തെ വീണ്ടും അധികാരത്തിലേറാന്‍ സഹായിച്ചത് ജയലളിതയായിരുന്നു. 1988ല്‍ രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത് രാഷ്ട്രീയജീവിതത്തിലെ നാഴികക്കല്ലായി.
എന്നാല്‍ എം.ജി.ആറിന്റെ മരണത്തോടെ ജയയെ മോശക്കാരായി ചിത്രീകരിക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ശ്രമം നടന്നു. 1989ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ജയ തമിഴ്‌നാട് നിയമസഭാ ചരിത്രത്തിലെ ആദ്യ വനിതാപ്രതിപക്ഷ നേതാവായി.
1991ല്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. സഖ്യമുണ്ടാക്കി ഏതാനും ദിവസം പിന്നിടുമ്പോഴേക്കും രാജീവ്ഗാന്ധി കൊല്ലപ്പെട്ടത് ജയക്ക് ഗുണമായി. സഹതാപതരംഗത്തില്‍ വന്‍ഭൂരിപക്ഷത്തില്‍ അവര്‍ ജയിച്ചു. 1996ല്‍ കാലാവധി അവസാനിക്കുംവരെ ജയ പദവിയില്‍ തുടര്‍ന്നു.
എന്നാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെ ഭരണം നേടുന്നതില്‍ പരാജയപ്പെട്ടു. കടുത്ത ഭരണവിരുദ്ധ വികാരമായിരുന്നു പ്രധാന കാരണം. ജയയുടെയും മന്ത്രിമാരുടേയും പേരിലുള്ള അഴിമതിയാരോപണങ്ങളായിരുന്നു ഇതിന് ആക്കം കൂട്ടിയത്. കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡി.എം.കെ അധികാരത്തിലേറി.
എന്നാല്‍ അഞ്ചുവര്‍ഷത്തിനു ശേഷം 2001ല്‍ നടന്ന അടുത്ത തെരഞ്ഞെടുപ്പില്‍ ജയ ശക്തമായി തിരിച്ചുവന്നു. തെരഞ്ഞെടുപ്പിനു മുന്‍പ് നടന്ന സര്‍വേകളെയെല്ലാം അപ്രസക്തമാക്കുന്നതായിരുന്നു ജയയുടെ വിജയം. എന്നാല്‍ മെയ് 14ന് ആരംഭിച്ച ഭരണം സെപ്റ്റംബര്‍ 21ന് അവസാനിച്ചു. ജയലളിതയുടെ നിയമനം ഭരണഘടനാവിരുദ്ധമാണെന്നു കണ്ടതിനെത്തുടര്‍ന്നായിരുന്നു അത്. തുടര്‍ന്ന് ജയയുടെ വിശ്വസ്തനായ ഒ. പനീര്‍ശെല്‍വം മുഖ്യമന്ത്രിയായി.നിരപരാധിയാണെന്നു തെളിഞ്ഞതിനെത്തുടര്‍ന്ന് 2002 മാര്‍ച്ചില്‍ മുഖ്യമന്ത്രിയായി വീണ്ടും അധികാരത്തിലേറി. 2006വരെ തുടരുകയും ചെയ്തു.
2006ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഭരണം നഷ്ടമായതിനെത്തുടര്‍ന്ന് പനീര്‍ശെല്‍വത്തെ പ്രതിപക്ഷനേതാവാക്കി. എന്നിരുന്നാലും പാര്‍ട്ടിയുടെ നിയന്ത്രണം ജയയുടെ കൈകളില്‍ തന്നെയായിരുന്നു. 2011ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വീണ്ടും മുഖ്യമന്ത്രിപദത്തില്‍ അവരോധിതയായി. ഇക്കാലയളവില്‍ സാധാരണക്കാര്‍ക്ക് ഉപകാരപ്രദമായ പല കാര്യങ്ങളും ചെയ്തതുമൂലം മികച്ച പിന്തുണ പുരട്ച്ചി തലൈവിക്കു ലഭിച്ചു. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ 2014ല്‍ ജയലളിത അറസ്റ്റിലായപ്പോള്‍ തമിഴ്‌നാട് അക്ഷരാര്‍ഥത്തില്‍ കത്തുകയായിരുന്നു. വന്‍ പ്രക്ഷോഭങ്ങള്‍ക്കാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്.
പതിവുപോലെ പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയാക്കി. കോടതി കുറ്റവിമുക്തയാക്കിയതിനെതുടര്‍ന്ന് 2015ല്‍ ചെന്നൈയിലെ ഡോ.രാധാകൃഷ്ണനഗറില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച് വീണ്ടും മുഖ്യമന്ത്രിയായി. ആകെ പോള്‍ ചെയ്തതിന്റെ 88 ശതമാനവും സ്വന്തമാക്കിയായിരുന്നു വിജയം.
2106ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച എ.ഐ.എ.ഡി.എംകെ ഭരണത്തുടര്‍ച്ച നേടി. ആര്‍. കെ നഗറില്‍ നിന്നു വിജയിച്ച ജയ, എം.ജിആറിനു ശേഷം രണ്ടുതവണ അടുപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രിയാകുന്ന ആദ്യവ്യക്തിയായി. അഴിമതിയാരോപണങ്ങള്‍ക്കൊന്നും തന്നിലുള്ള ജനങ്ങളുടെ വിശ്വാസത്തെ തകര്‍ക്കാന്‍ കഴിയില്ലെന്ന് ജയ ഈ തെരഞ്ഞെടുപ്പോടെ തെളിയിച്ചു.
ജീവിതത്തിനും മരണത്തിനുമിടയില്‍ അപ്പോളോ ആശുപത്രിയില്‍ അവര്‍ കഴിഞ്ഞിരുന്നപ്പോള്‍ അമ്മയുടെ ആയുസിനായി പ്രാര്‍ഥിച്ചു കൊണ്ടു പുറത്തു നില്‍ക്കുന്ന തമിഴ്മക്കളാണ് ജയലളിതയുടെ ഏറ്റവും വലിയ നേട്ടം. ഒരു പക്ഷെ, ഇന്ത്യയിലെ മറ്റൊരു ഭരണാധികാരിക്കും ലഭിച്ചിട്ടില്ലാത്ത സുകൃതം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കട്ടിങ് പ്ലയര്‍ കൊണ്ട് തലയ്ക്കടിച്ചുകൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു; വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  23 days ago
No Image

ശ്വാസം മുട്ടി ഡല്‍ഹി; പുകമഞ്ഞ് രൂക്ഷം , വായു ഗുണനിലവാരം 500ല്‍

National
  •  23 days ago
No Image

പുരുഷന്‍മാരെ ഇന്ന് നിങ്ങളുടെ ദിനമാണ്...! ഹാപ്പി മെന്‍സ് ഡേ

Kerala
  •  23 days ago
No Image

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് ആശ്വാസം; മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രിംകോടതി

Kerala
  •  23 days ago
No Image

ആലപ്പുഴയില്‍ 'ദൃശ്യം' മോഡല്‍ കൊലപാതകം; യുവതിയ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; കരൂര്‍ സ്വദേശി കസ്റ്റഡിയില്‍

Kerala
  •  23 days ago
No Image

2023ല്‍ ലണ്ടനില്‍ സവര്‍ക്കെതിരെ നടത്തിയ പരാമര്‍ശം; ചെറുമകന്റെ പരാതിയില്‍ രാഹുല്‍ ഗാന്ധിക്ക് സമന്‍സ്  

National
  •  23 days ago
No Image

മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

Kerala
  •  23 days ago
No Image

തെല്‍ അവീവിന് നേരെ വീണ്ടും ഹിസ്ബുല്ലയുടെ റോക്കറ്റ്; ഒരു മരണം, നിരവധി പേര്‍ക്ക് പരുക്ക്,  വീടുകളും കെട്ടിടങ്ങളും തകര്‍ന്നു, വാഹനങ്ങള്‍ക്കും കേടുപാട്

International
  •  23 days ago
No Image

കെ.എ.എസ് ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറിക്ക് കത്തുനൽകി; ഐ.എ.എസ് കസേര വേണം

Kerala
  •  23 days ago
No Image

സംഘര്‍ഷം തടയുന്നതില്‍ പരാജയപ്പെട്ടു, പരിഹരിക്കാന്‍ ആത്മാര്‍ഥമായി ഇടപെടണം; കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ ആര്‍.എസ്.എസും എ.ബി.വി.പിയും  

National
  •  23 days ago