HOME
DETAILS

ഹൃദയമലിഞ്ഞത് ഗാഢസൗഹൃദങ്ങളില്‍

  
backup
December 06 2016 | 01:12 AM

%e0%b4%b9%e0%b5%83%e0%b4%a6%e0%b4%af%e0%b4%ae%e0%b4%b2%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%a4%e0%b5%8d-%e0%b4%97%e0%b4%be%e0%b4%a2%e0%b4%b8%e0%b5%97%e0%b4%b9%e0%b5%83%e0%b4%a6%e0%b4%99%e0%b5%8d

ഗാഢസൗഹൃദങ്ങള്‍ക്ക് ഹൃദയത്തിന്റെ അടിത്തട്ടിലായിരുന്നു ജയലളിത എന്നും സ്ഥാനംകൊടുത്തിരുന്നത്. വെള്ളിത്തിരയില്‍ ജീവിതം തുടങ്ങിയ ജയലളിതയുടെ സാന്ത്വനത്തിനും സൗഹൃദത്തിനും ഒട്ടനവധി മലയാളി താരങ്ങള്‍ പാത്രമായിട്ടുണ്ട്. ഇതില്‍ ഒരാളായിരുന്നു അന്തരിച്ച സുകുമാരി. രണ്ടുവര്‍ഷം മുന്‍പ് പെള്ളലേറ്റ് ഗുരുതരമായി കോടാമ്പക്കത്തെ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ കിടന്ന ചലച്ചിത്രതാരം സുകുമാരിയെ കാണാന്‍ ജയലളിത അപ്രതീക്ഷിതമായി ആശുപത്രിയിലെത്തിയപ്പോള്‍ ഒരു വലിയ സൗഹൃദത്തിന്റെ ഓര്‍മപ്പെടുത്തലായിരുന്നു അത്.


മുന്‍കൂട്ടി തീരുമാനിക്കാത്ത യാത്രകളോ സന്ദര്‍ശനങ്ങളോ ജയലളിതയ്ക്കു പതിവില്ലാത്തതാണ്. എന്നാല്‍ അതൊക്കെ തെറ്റിച്ചാണ് സുകുമാരിയെ കാണാന്‍ ജയലളിത ഓടിയെത്തിയത്. അപ്രതീക്ഷിതമായി തന്നെ കാണാനെത്തിയ അതിഥിയെ കണ്ട് സുകുമാരി ഞെട്ടി. പിന്നെ ജയലളിതയുടെ കൈപിടിച്ച് വിങ്ങിപ്പൊട്ടി. 10 മിനുട്ടിലേറെ ഇരുവരും സംസാരിച്ചു.
സുകുമാരിക്കൊപ്പം നിരവധി സിനിമകളില്‍ ജയലളിത അഭിനയിച്ചിരുന്നു. അന്നു തുടങ്ങിയ സൗഹൃദസ്മൃതികള്‍ പതിറ്റാണ്ടുകള്‍ക്കിപ്പുറവും ജയലളിത ഹൃദയത്തില്‍ സൂക്ഷിച്ചു.


ഡോക്ടര്‍മാരോട് സുകുമാരിയുടെ ആരോഗ്യവിവരങ്ങള്‍ തിരക്കിയ ജയലളിത ഏറെ വിലപിടിപ്പുള്ള ജീവനാണ് നിങ്ങളുടെ കൈയിലുള്ളതെന്നും അത് തിരികെ തരണമെന്നും കൂപ്പുകൈയോടെ പറഞ്ഞിരുന്നു. സുകുമാരിയുടെ ചികിത്സക്ക് അഞ്ചു ലക്ഷം രൂപയും നല്‍കിയിരുന്നു. എന്നാല്‍ 70 ശതമാനത്തിലേറെ പൊള്ളലേറ്റ സുകുമാരി ഒരാഴ്ചയ്ക്കു ശേഷം മരിച്ചു.


ജഗതി ശ്രീകുമാര്‍ വെല്ലൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞപ്പോഴും ജയലളിതയുടെ സ്‌നേഹവും കരുതലും മലയാളി അറിഞ്ഞിരുന്നു. ജഗതിക്ക് എല്ലാവിധ സൗകര്യവും ചെയ്തുകൊടുക്കണമെന്ന് നിര്‍ദേശിക്കാനും ജയലളിത മറന്നില്ല. മുന്നണിഭേദമില്ലാതെ കേരളത്തിലെ രാഷ്ട്രീയ നേതാക്കളുമായും ജയലളിത ഊഷ്മള സൗഹൃദം നിലനിര്‍ത്തിയിരുന്നു. ഗുരുതരാവസ്ഥയില്‍ ജയലളിതയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ കേരളാ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും സന്ദര്‍ശിച്ചിരുന്നു.


ദുരൂഹത മുഖപടമിട്ട ജീവിതം


2016ലെ നിയമ സഭാതെരഞ്ഞെടുപ്പിനു ശേഷം ജയലളിത പറഞ്ഞ വാക്കുകള്‍ അവരുടെ എതിരാളികള്‍ പോലും അംഗീകരിക്കും. തന്റെ പാര്‍ട്ടിക്കെതിരെ 10 പാര്‍ട്ടികള്‍ ചേര്‍ന്ന സഖ്യമാണ് മത്സരിച്ചത്. ഞാന്‍ ദൈവത്തോടും ജനങ്ങളോടുമാണ് സഖ്യമുണ്ടാക്കിയത്. ആ സഖ്യം തന്നെ ഒരിക്കല്‍പോലും പരാജയപ്പെടുത്തില്ല. ആ വിശ്വാസം ഉറപ്പിക്കുന്നതായിരുന്നു വോട്ടെണ്ണലിനു ശേഷം വ്യക്തമായത്. ജനങ്ങളുടെ ഇടയിലേക്ക് അവര്‍ ഇറങ്ങാറില്ലെങ്കിലും തമിഴ് മക്കള്‍ക്ക് എന്നും അവര്‍ അമ്മയായിരുന്നു.
സിനിമയിലൂടെ വന്ന് രാഷ്ട്രീയത്തിലെ താരമായി മാറിയ ജയലളിതയുടെ ജീവിതം ഒരു സിനിമാക്കഥപോലെയാണ്. പ്രശസ്തിയുടെ ഗോപുരത്തിലെത്തിയതുപോലെ വിവാദങ്ങളുടെ അത്യുന്നതികളിലും ജയ നിലകൊണ്ടു.
പ്രശസ്തി, കുപ്രസിദ്ധി, വിചാരണ, വിജയം എന്നിങ്ങനെയെല്ലാം മാറിമാറി അവരുടെ ജീവിതത്തില്‍ കടന്നുവന്നു. പ്രക്ഷുബ്ധമായിരുന്നു എന്നും അവരുടെ ജീവിതം. എന്നാല്‍ മൂടുപടങ്ങള്‍ക്കപ്പുറത്ത് ജയലളിതയുടെ ജീവിതം എന്തായിരുന്നുവെന്ന് ഒരിക്കല്‍ പോലും സാധാരണക്കാരറിഞ്ഞിരുന്നില്ല. അവരെ ഒരിക്കല്‍ ഇന്റര്‍വ്യൂ ചെയ്ത സിമി ഗേര്‍വെല്‍ പറഞ്ഞത്; 50 വര്‍ഷത്തെ അവരുടെ പൊതു ജീവിതത്തെക്കുറിച്ച് ആര്‍ക്കും വലിയ തോതിലുള്ള അറിവില്ല എന്നാണ്. തമിഴ്്‌നാട്ടിലെ ഉരുക്കുവനിത എന്ന് വിശേഷിപ്പിക്കപ്പെട്ട അവരുടെ ജീവിതം എന്നും ദുരൂഹമായിതന്നെയാണ് പാര്‍ട്ടി അണികളില്‍പോലും നിലകൊണ്ടത്.
സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് വന്നപ്പോള്‍ അവരുടെ ഭൂതവും വര്‍ത്തമാനവും എന്തായിരുന്നു. ചെറുപ്രായത്തില്‍ അവരെ അമ്മു എന്നായിരുന്നു വിളിച്ചിരുന്നത്. പിന്നീട് ഈ പേര് അമ്മയിലേക്ക് മാറിയെന്നാണ് തമിഴ് മാധ്യമപ്രവര്‍ത്തക വാസന്തിയുടെ അഭിപ്രായം.
സ്വന്തം അമ്മയുടെ പ്രോത്സാഹനമാണ് സിനിമയിലേക്ക് വരാന്‍ സഹായകമായതെന്നല്ലാതെ തന്റെ ജീവിത കഥ ഒരിക്കല്‍പോലും അവര്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയില്ല.

 

മക്കളുടെ വിശപ്പറിഞ്ഞ മാതൃഹൃദയം

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  4 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  4 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  4 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  4 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  5 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  5 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  5 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  5 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  5 hours ago