ചെറുകിട ക്വാറികള്‍ ഇന്നു പൂട്ടും
കൊട്ടാരക്കര: ജില്ലയില്‍ പാരിസ്ഥിതികാനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ചെറുകിട കരിങ്കല്‍ക്വാറികളുടെ പ്രവര്‍ത്തനം ഇന്നു വൈകിട്ടോടെ നിലയ്ക്കും.
പാരിസ്ഥിതികാനുമതി നിര്‍ബന്ധമാക്കിയ സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണിത്.മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കാല്‍ ലക്ഷത്തോളം പേര്‍ തൊഴില്‍ രഹിതരാകുമെന്നാണ് ഏകദേശ കണക്ക്.
ക്വാറികള്‍ക്ക് പാരിസ്ഥിതികാനുമതി ലഭ്യമാക്കേണ്ട അവസാന ദിവസമാണ് ഇന്ന്. ജില്ലയിലെ ചെറുകിട ക്വാറി നടത്തിപ്പുകാരൊന്നും ഈ അനുമതി തേടിയിട്ടില്ല. ഇതിനു പിന്നിലുള്ള നൂലാമാലകളും സാമ്പത്തിക ഭാരവുമാണ് കാരണം. ഇതൊഴിവാക്കി കിട്ടുന്നതിനു വേണ്ടിയാണ് ഇവരുടെ സംഘടനകള്‍ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ സുപ്രീം കോടതി ഇവരുടെ ആവശ്യം തള്ളി. ഇവര്‍ക്കനുകൂല നിലപാട് സ്വീകരിച്ച സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തു.
ഒരു ചെറുകിട ക്വാറി പാരിസ്ഥിതികനുമതിയില്ലാതെ തുടങ്ങാന്‍ ജനവാസകേന്ദ്രത്തില്‍ നിന്നും നൂറു മീറ്റര്‍ അകലം മതി. എന്നാല്‍ പാരിസ്ഥിതികാനുമതി വേണമെങ്കില്‍ ഈ അകലം 500 മീറ്ററായിരിക്കണം. ഈ നിബന്ധന പാലിച്ചാല്‍ ചെറുകിട ക്വാറികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ല.
ജില്ലയില്‍ 300-ഓളം ചെറുകിട ക്വാറികള്‍ പ്രവര്‍ത്തിച്ചുവരുന്നതായാണ് കണക്ക് . ലൈസന്‍സുള്ളവയും ഇല്ലാത്തവയും ഉണ്ട്. ലൈസന്‍സുള്ളവ റവന്യൂ,ജിയോളജി,പഞ്ചായത്തു വകുപ്പുകളുടെ അനുമതിയോടെ പ്രവര്‍ത്തിക്കുന്നവയാണ്.
പാരിസ്ഥിതികാനുമതിയോടെ പ്രവര്‍ത്തിക്കുന്ന മൂന്നു ക്വാറികള്‍ മാത്രമാണ് ജില്ലയിലുള്ളത്,ഇതാകട്ടെ വന്‍കിട ക്വാറികളുമാണ്. യന്ത്ര സഹായത്തോടെയുള്ള പ്രവര്‍ത്തനവും അനുബന്ധമായി ക്രഷര്‍ യൂനിറ്റുകളും ഉള്ളവയാണ് അവ. ചെറുകിട ക്വാറികളുടെ പ്രവര്‍ത്തനം നിലയ്ക്കുന്നതോടെ കരിങ്കല്‍ ഉല്‍പ്പന്നങ്ങളുടെ വില ക്രമാതീതമായി വര്‍ധിച്ചേക്കും. വിലനിശ്ചയിക്കുക വന്‍ ക്വാറി നടത്തിപ്പുകാരായിരിക്കും.
കാല്‍ലക്ഷത്തോളം കുടുംബങ്ങള്‍ തൊഴില്‍ രഹിതര്‍ ആകുന്നതോടൊപ്പം നിര്‍മ്മാണ കരാര്‍ മേഖലകളും സ്തംഭനാവസ്ഥയിലാകും. രൂക്ഷമായ തൊഴില്‍ പ്രതിസന്ധിയായിരിക്കും വരും നാളുകളില്‍ ജില്ല നേരിടാന്‍ പോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."