ഹരിത കേരളം മിഷന്‍: പ്രത്യാശയേകി വിളംബര ഘോഷയാത്രകള്‍
തിരുവനന്തപുരം: ഹരിത കേരളം മിഷന്‍ ഉദ്ഘാടനത്തിന് മൂന്നു നാള്‍ മാത്രം ശേഷിക്കെ ഹരിത സമൃദ്ധിയുടെ പ്രത്യാശയില്‍ നാടിനെ ആവേശത്തിമിര്‍പ്പിലാക്കി വിളംബരഘോഷയാത്രകള്‍. വിവിധങ്ങളായ ആഘോഷരൂപങ്ങളുമായാണ് തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഹരിതകേരള മിഷന്റെ വരവ് അറിയിച്ചത്. എണ്‍പതിലധികം തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ വിളംബര ജാഥകള്‍ക്ക് നേതൃത്വം നല്‍കി.
വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പി .ചന്ദ്രന്റെ നേതൃത്വത്തില്‍ രാവിലെ 9 മണിക്ക് പുല്ലമ്പാറ ഗ്രാമപഞ്ചായത്തില്‍ നിന്ന് ആരംഭിച്ച നവകേരള മിഷന്‍ സന്ദേശയാത്ര മാണിക്കല്‍, നെല്ലനാട്,വാമനപുരം, കല്ലറ, പെരിങ്ങമ്മല, പാങ്ങോട് ഗ്രാമപഞ്ചായത്തുകളിലെ വിവിധ യോഗങ്ങളില്‍ സംബന്ധിച്ച് നന്ദിയോട് ഗ്രാമപഞ്ചായത്തില്‍ സമാപിച്ചു. മുന്‍ എം.എല്‍.എ കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ വികസനസന്ദേശ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു.
അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്് ഓഫിസില്‍ വിളംബരഘോഷയാത്ര സംഘടിപ്പിച്ചു. വിവിധ തലങ്ങളിലെ ഉദ്യോഗസ്ഥരും പ്രവര്‍ത്തകരും അടക്കം മുന്നോറോളം പേര്‍ അണിനിരന്ന ജാഥ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി. ഷൈലജ ഉദ്ഘാടനം ചെയ്തു. അതിയന്നൂര്‍ ബ്ലോക്കിലെ അതിയന്നൂര്‍, കാഞ്ഞിരംകുളം, കരുംകുളം, കോട്ടുകാല്‍, വെങ്ങാനൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലും ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ വിളംബരജാഥ സംഘടിപ്പിച്ചു.
വെള്ളനാട് ബ്ലോക്കിലെ ആര്യനാട് കുറ്റിച്ചല്‍, ഉഴമലയക്കല്‍ വിതുര പഞ്ചായത്തുകളില്‍ ബൈക്ക്‌റാലികളും വിളംബര ഘോഷയാത്രകളും ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. കിളിമാനൂരില്‍ നടന്ന വിളംബര ജാഥക്കു പഞ്ചായത്ത് പ്രസിഡന്റ് എസ് .സിന്ധു പഞ്ചായത്ത് അംഗങ്ങള്‍ വിവിധ രാഷ്ട്രീയ നേതാക്കള്‍ നേതൃത്വം നല്‍കി.
പദ്ധതിക്കു പിന്തുണയറിയിച്ച് മംഗലപുരം ഗ്രാമ പഞ്ചായത്തില്‍ മനുഷ്യ ചങ്ങല തീര്‍ത്തു. നൂറുകണക്കിനു പേര്‍ പങ്കെടുത്തു. മനുഷ്യ ചങ്ങല മംഗലപുരം ജങ്ഷന്‍ മുതല്‍ ചെമ്പക മംഗലം വരെ നീണ്ടു.ഇന്ന് എല്ലാ വാര്‍ഡുകളിലും വിളംബര ജാഥകളും നടത്തിയിരുന്നുമംഗലപുരം ജങ്ഷനില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മംഗലപുരം ഷാഫി പ്രതിജ്ഞ വാചകം ചൊല്ലികൊടുത്തു.വൈസ് പ്രസിഡന്റ് സുമാഹരിലാല്‍,ബ്ലോക്ക് വികസന സ്‌റാന്റിങ് കമ്മിറ്റി ചെയര്‌പെര്‌സന്‍ ഷാനിബ ബീഗം,വേങ്ങോട് മധു,എം.ഷാനവാസ് ,ജയ,അജികുമാര്‍,ഗോപിനാഥന്‍,സുധീഷ് കുമാര്‍,ജയമോന്‍,ലളിതാംബിക,ദീപ സുരേഷ് ,തങ്കച്ചി,മുംതാസ്,സിന്ധു സിപി ,ഉദയ കുമാരി,എസ.ആര്‍.കവിത, സതീശന്‍ നായര്‍,രാജേന്ദ്രന്‍ നായര്‍,പള്ളിപുരം ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു .തിരുവനന്തപുരം കോര്‍പ്പറേഷന്‍ അടക്കമുള്ള മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഇന്ന് വിളംബര ഘോഷയാത്ര നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."