HOME
DETAILS

രോഗശയ്യയിലും ജയലളിതയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ തളരാതെ ചന്തുകുട്ടി

  
backup
December 06, 2016 | 7:22 AM

admk-worker-chandukutty-memories

കണ്ണൂര്‍: ജയലളിതയുടെ ജീവന്‍ തുടിക്കുന്ന ഓര്‍മ്മകള്‍ പങ്കു വയ്ക്കുകയാണ് കണ്ണൂര്‍ ജില്ലയിലെ ആലക്കോട് സ്വദേശി പി.വി ചന്തുകുട്ടിയെന്ന എണ്‍പതു വയസുകാരന്‍. അണ്ണാ ഡി.എം.കെയുടെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റായിരുന്ന ചന്തുകുട്ടിക്ക് എം.ജി.ആറുമായും ജയലളിതയുമായും അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. കമ്മ്യൂണിസ്റ്റുകാരനായിരുന്ന ചന്തുകുട്ടി എം.ജി.ആറിന്റെ പ്രവര്‍ത്തന ശൈലിയില്‍ ആകൃഷ്ടനായാണ് അണ്ണാ ഡി.എം.കെ.യില്‍ അംഗത്വമെടുത്തത്. കേരളത്തിലാണെങ്കിലും എം.ജി.ആറിന്റെ പല പൊതുയോഗങ്ങളിലും പങ്കെടുക്കാന്‍ ചന്തുകുട്ടി തമിഴ്‌നാട്ടില്‍ എത്തുമായിരുന്നു. എം.ജി.ആറിന്റെ മരണ ശേഷം പാര്‍ട്ടിയുടെ ചുമതല ജയലളിത ഏറ്റെടുത്തപ്പോഴും കേരളത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ മറ്റു നേതാക്കള്‍ക്കൊപ്പം ചന്തുകുട്ടിയും സജീവമായി.

പാവപെട്ടവരോട് അമ്മ കാണിക്കുന്ന കരുണയാണ് തമിഴ്‌നാട്ടിലെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തിയായി വളരാന്‍ അണ്ണാ ഡി.എം.കെക്ക് സാധിച്ചതെന്ന് അദ്ദേഹം പറയുന്നു. 14 വര്‍ഷം മുന്‍പ് ഭാര്യ മരിച്ചപ്പോഴും മകന്റെ കല്യാണ വിവരവുമെല്ലാം കത്ത് മുഖാന്തിരം ജയലളിതയെ അറിയിച്ചിരുന്നതായും അതിനെല്ലാം മറുപടി ലഭിച്ചതായും അദ്ദേഹം ഓര്‍മ്മിക്കുന്നു. ജയലളിതയുടെ പിറന്നാള്‍ ദിനത്തില്‍ ക്ഷേത്രങ്ങളില്‍ പ്രത്യേക വഴിപാട് നടത്തുന്നത് പതിവായിരുന്നു. പതിനഞ്ചു വര്‍ഷം മുന്‍പ് തളിപ്പറമ്പില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ ജയലളിതയെ സ്വീകരിക്കാന്‍ ടൗണില്‍ പാര്‍ട്ടി പതാക കെട്ടിയതും ആദ്യമായി അമ്മയെ നേരില്‍ കാണാന്‍ സാധിച്ചതും ചന്തുകുട്ടി നിറ കണ്ണുകളോടെ ഓര്‍ത്തെടുക്കുന്നു. അമ്മയുടെ മരണ ശേഷവും പനീര്‍ ശെല്‍വത്തിലൂടെ തമിഴ്‌നാട്ടിലെ അണ്ണാ ഡി.എം.കെ വന്‍ മുന്നേറ്റം ഉണ്ടാക്കുമെന്ന ആത്മ വിശ്വാസത്തിലാണ് ചന്തുകുട്ടി. രോഗം വന്ന് കാല്‍ മുറിച്ചു മാറ്റിയതിനാല്‍ അമ്മയെ അവസാനമായി ഒരു നോക്കു കാണാന്‍ ചെന്നയില്‍ എത്താന്‍ സാധിക്കാത്തതിന്റെ വേദനയില്‍ കഴിയുകയാണ് ഈ അണ്ണാ ഡി.എം.കെ നേതാവ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയർബസ് A320 വിമാനങ്ങളുടെ സോഫ്റ്റ്‌വെയർ അപ്ഡേറ്റ്സ്; യുഎഇ വിമാനങ്ങളിലെ സുരക്ഷാ പരിശോധന പുരോ​ഗമിക്കുന്നു

uae
  •  11 days ago
No Image

സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാൻ റഷ്യ കരുതൽ സ്വർണം വിൽക്കുന്നു; ചരിത്രത്തിലാദ്യമായി കേന്ദ്രബാങ്കിന്റെ നിർബന്ധിത നീക്കം

International
  •  11 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: ഉമ്മയും മകനും ഒരേ ചിഹ്നത്തിൽ ജനവിധി തേടുന്നു

Kerala
  •  11 days ago
No Image

14 വർഷത്തെ യാത്രക്ക് അന്ത്യം; 2026 ഐപിഎല്ലിൽ നിന്നും പിന്മാറി ഇതിഹാസം

Cricket
  •  11 days ago
No Image

തുടർച്ചയായി വിവാഹാഭ്യർഥന നിരസിച്ചതിൻ്റെ പക; പെൺ സുഹൃത്തിനെ യുവാവ് വെടിവച്ച് കൊലപ്പെടുത്തി

crime
  •  11 days ago
No Image

ദുബൈയിലെ തിരക്കേറിയ തെരുവിൽ വെച്ച് ശ്വാസംകിട്ടാതെ ബോധരഹിതയായ കുട്ടിയെ രക്ഷിച്ചു; യുവാവിനെ ആദരിച്ച് അധികൃതർ 

uae
  •  11 days ago
No Image

6 മാസമായി അമ്മയെ കാണാനില്ല, മക്കൾ അച്ഛനെ ചോദ്യംചെയ്തപ്പോൾ കാണിച്ച് കൊടുത്തത് അസ്ഥികൂടം; ഭർത്താവ് പിടിയിൽ

crime
  •  11 days ago
No Image

ഭൂമി തരംമാറ്റലിന് എട്ട് ലക്ഷം രൂപ കൈക്കൂലി; വില്ലേജ് ഓഫീസർ പിടിയിൽ

Kerala
  •  11 days ago
No Image

പഞ്ചായത്ത് ഓഫീസിന് മുന്നിൽ അമ്മയ്ക്ക് മകളുടെ ക്രൂരമർദ്ദനം; ജീവനക്കാർ നോക്കിനിന്നു

crime
  •  11 days ago
No Image

തകർത്തടിച്ചാൽ ലോകത്തിൽ ഒന്നാമനാവാം; ചരിത്ര നേട്ടത്തിനരികെ രോഹിത്

Cricket
  •  11 days ago