അധ്യാപകരെ മറ്റു ജില്ലകളിലേക്ക് പുനര്വിന്യസിക്കരുത്: കെ.എസ്.ടി.യു
കോഴിക്കോട്: കുട്ടികളുടെ കുറവുകാരണം തസ്തിക നഷ്ടപ്പെടുന്ന അധ്യാപകരെ മറ്റു ജില്ലകളിലേക്ക് പുനര്‍വിന്യാസം നടത്തരുതെന്ന് കെ.എസ്.ടി.യു ജില്ലാ പ്രവര്‍ത്തകസമിതി യോഗം ആവശ്യപ്പെട്ടു. അധ്യാപക-വിദ്യാര്‍ഥി അനുപാതം കുറച്ച് അധ്യാപകരെ അതാത് ജില്ലകളില്‍ തന്നെ നിലനിര്‍ത്തണം. കെ.എസ്.ടി.യു കോഴിക്കോട് റവന്യു ജില്ലാ സമ്മേളനം ജനുവരി 20, 21 തിയതികളില്‍ കൊടുവള്ളിയില്‍ നടത്താനും യോഗം തീരുമാനിച്ചു.
സംസ്ഥാന പ്രസിഡന്റ് സി.പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.പി ഗഫൂര്‍ അധ്യക്ഷനായി. സംസ്ഥാന ട്രഷറര്‍ വി.കെ മൂസ, സെക്രട്ടറി പി.കെ അസീസ്, ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം.എ നാസിര്‍, കെ. അബ്ദുല്‍ ലത്തീഫ്, എം.പി അബ്ദുറസാഖ്, ഫൈസല്‍ പടനിലം, കെ. അബ്ദുല്‍ അസീസ്, സി.എച്ച് മൊയ്തു, പി.പി ജഅ്ഫര്‍, എ.കെ കൗസര്‍, കെ.പി സാജിദ്, സജ്മാ ബീഗം, കെ. ഷാനിബ, ടി.എ മജീദ്, വി. അഷ്റഫ്, കെ.പി ജാബിര്‍, കെ.സി ബഷീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."