HOME
DETAILS
MAL
ജയലളിത ആദ്യമായി കേരളത്തില്‍ എത്തുന്നത് ഏലൂര്‍ ഫാക്ടില്‍
backup
December 06 2016 | 23:12 PM
കളമശ്ശേരി: ജയലളിത കേരളത്തില്‍ ആദ്യമായി എത്തുന്നത് എലൂരിലെ ഫാക്ടിലാണ്. ഫാക്ട് ലളിതകലാകേന്ദ്രത്തിന്റെ ഉദ്ഘാടനത്തിന് 1967 ഏപ്രില്‍ ഒന്നിന് മണിപ്പുരി നൃത്തം അവതരിപ്പിക്കാനാണ് ജയലളിത എത്തിയത്.
അനശ്വര നടനായ സത്യനാണ് ലളിത കലാകേന്ദ്രം ഉദ്ഘാടനം ചെയ്തത്. ഫാക്ട് സി.എം.ഡി എം.കെ.കെ. നായരും വേദിയില്‍ സന്നിഹിതനായിരുന്നു. തന്റെ ആദ്യ ചിത്രമായ വെണ്ണിറ ആടൈക്ക് ശേഷം തെന്നിന്ത്യന്‍ സിനിമാ താരമെന്ന പരിവേഷവുമായി എത്തിയ ജയലളിതയെ കാണാന്‍ വന്‍ ജനാവലി എത്തിയിരുന്നു. പിന്നീട് പ്രമുഖര്‍ ജയലളിതയുടെ നൃത്തത്തെ പുകഴ്ത്തി സംസാരിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."