പ്രഥമപൗരന് അന്തിമോപചാരം അര്‍പ്പിച്ചത് ഒടുവില്‍
ചെന്നൈ: ജയലളിതയ്ക്ക് അവസാനം അന്തിമോപചാരം അര്‍പ്പിച്ചത് രാജ്യത്തിന്റെ പ്രഥമപൗരന്. രാഷ്ട്രപതി പ്രണബ് മുഖര്‍ജി പുറപ്പെട്ട വിമാനം സാങ്കേതിക തകരാര്‍മൂലം ഡല്‍ഹിയിലേക്ക് തിരിച്ചുപോയെങ്കിലും രാഷ്ട്രപതി മറ്റൊരു വാഹനത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ തിരിച്ചെത്തുകയായിരുന്നു. രാഷ്ട്രപതിയുടെ വിമാനം ചെന്നൈവിമാനത്താവളത്തില് ഇറങ്ങിയതിനെതുടര്ന്ന് കേരളത്തില്‍ നിന്ന് ഗവര്‍ണറുടെ നേതൃത്വത്തില്‍ എത്തിയ സംഘത്തിന് ചെന്നൈയില്‍ ഇറങ്ങാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള സംഘം കോയമ്പത്തൂരില്‍ ഇറങ്ങി.3.47ന് പൊതുജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാനുള്ള സമയം അവസാനിപ്പിച്ച് ഭൗതികശരീരം സംസ്കാരച്ചടങ്ങുകള്‍ക്കായി മറീന ബീച്ചിലേക്കുള്ള യാത്രയ്ക്ക് ഒരുങ്ങിയെങ്കിലും 30 മിനുട്ടോളം രാഷ്ട്രപതിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ കാത്തുനില്ക്കുകയായിരുന്നു. ഇതിനിടെ എത്തിയ എ.ഐ.സി.സി ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കും സംഘത്തിനും അന്തിമോപചാരം അര്‍പ്പിക്കാന്‍ അവസരം ലഭിച്ചു. വിമാനം കോയമ്പത്തൂരില്‍ ഇറങ്ങിയതിനെ തുടര്‍ന്ന് വൈകിയെത്തിയ കേരളത്തില്‍ നിന്നുള്ള സംഘവും അവസാന നിമിഷമാണ് അന്തിമോപചാരം അര്‍പ്പിച്ചത്. ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."