സമാധാന യോഗത്തില്‍നിന്ന് ബി.ജെ.പി ഇറങ്ങിപോയി
പാലക്കാട്: കഴിഞ്ഞ ദിവസങ്ങളില്‍ കഞ്ചിക്കോട് നടന്ന സംഘര്‍ഷത്തിന്റെ പേരില്‍ ഇന്നു ജില്ലാ കലക്ടര്‍ വിളിച്ച സമാധാന യോഗത്തില്‍ നിന്ന് ബി.ജെ.പി ഇറങ്ങിപോയി. സി.പി.എമ്മിന്റെ ഭാഗത്തുനിന്നും സമാധാനം ഉണ്ടാക്കുവാന്‍ യാതൊരു ആഗ്രഹവും ഇല്ലായെന്നുള്ളത് വ്യക്തമായ തെളിവാണ്.
സമാധാന യോഗം നിശ്ചയിച്ച ശേഷം ആറോളം ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് മാരകമായി വെട്ടേറ്റതും, ഇന്നു കൂടിയ സമാധാനയോഗത്തില്‍ നിന്നും സി.പി.എമ്മിന്റെ പ്രധാന നേതാക്കള്‍ ഒന്നടങ്കം വിട്ടുനിന്നതും.
ഇതു കൂടാതെ ഭരണത്തിന്റെ സ്വാധീനത്തില്‍ പാര്‍ട്ടിയുടെ ആജ്ഞാനുവര്‍ത്തിയായ പൊലിസുകാരെ നിയമിക്കുകയും, ലോക്കല്‍ സെക്രട്ടറിയുടെ മകനെ എസ്.ഐയുടെ സ്‌പെഷല്‍ ടീമില്‍ അംഗമാക്കുകയും ചെയ്തതിലൂടെ പൊലിസിനെ ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടികളെ അടിച്ചമര്‍ത്താനാണ് ഉദ്ദേശമെന്ന് വ്യക്തമാണ്.
മാധ്യമങ്ങളെ പോലും അറിയിക്കാതെ നടത്തിയ സമാധാന യോഗം സി.പി.എം നിര്‍ദേശപ്രകാരം പ്രഹസനമാക്കുകയായിരുന്നുവെന്നും സി.പി.എമ്മിന്റെഭാഗത്തുനിന്നും നടക്കുന്ന ഏകപക്ഷീയമായ അക്രമങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഭാരതീയ ജനതാ പാര്‍ട്ടിയുടെ ജില്ലാ അധ്യക്ഷന്‍ അഡ്വ. ഇ.കൃഷ്ണദാസ് പ്രസ്താവിച്ചു. എന്‍. ഷണ്മുഖന്‍, രാഷ്ട്രീയ സ്വയം സേവക്് സംഘ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് സി. രവീന്ദ്രന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."