മത്സരങ്ങള്‍ക്ക് പണം ചെലവഴിക്കാന്‍ ബി.സി.സി.ഐയ്ക്ക് സുപ്രീംകോടതിയുടെ അനുമതി
ന്യൂഡല്‍ഹി: മത്സരങ്ങള്‍ക്ക് പണം ചെലവഴിക്കാന്‍ ബി.സി.സി.ഐയ്ക്ക് സുപ്രീംകോടതിയുടെ അനുമതി.ലോധ കമ്മീഷന് റിപ്പോര്‍ട്ടിന്റെ പ്രശ്ചാത്തലത്തില്‍ സുപ്രിംകോടതിയും ബി.സി.സി.ഐയും തമ്മില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കെയാണ് പുതിയ നടപടി.
ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി 2.38 കോടിരൂപയാണ് അനുവദിച്ചിരിക്കുന്നത്.രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കായി 1.33 കോടിയും 25 ലക്ഷം വീതം ഏകദിന മത്സരങ്ങള്‍ക്കുമാണ് അനുവദിച്ചിരിക്കുന്നത്.
മുംബൈയിലും ചെന്നൈയിലും വെച്ചാണ് ഇന്ത്യ-ഇംഗ്ലണ്ട് മത്സരങ്ങള്‍ നടക്കാനിരിക്കുന്നത്. ബി.സി.സി.ഐയുടെ ഇടക്കാല ഹരജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ടി.എസ്. താക്കൂര്‍ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.
ലോധ കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കാത്തതിനെ തുടര്‍ന്ന് ബി.സി.സി.ഐയുടെ ഫണ്ട് സുപ്രീംകോടതി മരവിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഓരോ മത്സരങ്ങള്‍ക്കും തുക ആവശ്യപ്പെട്ട് ബോര്‍ഡിന് കോടതിയെ സമീപിക്കേണ്ടിവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."