പാകിസ്താന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നുവീണ് 47 മരണം
ഇസ്‌ലാമാബാദ്: 47 യാത്രക്കാരുമായി പാകിസ്താന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നുവീണ് 47 മരണം . തകർന്ന് വീണ വിമാനത്തിലെ ആരും രക്ഷപെട്ടിട്ടില്ലെന്ന് പാക് വ്യോമയാന മന്ത്രാലയം അറിയിച്ചു.
9 സ്ത്രീകളും രണ്ട് കുട്ടികളും അഞ്ച് വിമാന ജീവനക്കാരും ഉള്‍പടെ 47 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.അബോട്ടാബാദിലെ പാക് ആയുധ ഫാക്ടറിക്കു സമീപം പടോലയിലാണ് വിമാനം തകര്‍ന്നു വീണതെന്ന് പാക് റേഡിയോ റിപ്പോര്‍ട്ട് ചെയ്തു.
എ.ടി.ആര്‍ പി.കെ 661 എന്ന വിമാനമാണ് തകര്‍ന്ന് വീണത്. യാത്രക്കാരില്‍ ഗായകനും ഇവാഞ്ചലിസ്റ്റുമായ ജുനൈദ് ജംഷദും ഡെപ്ട്യൂട്ടി കമ്മീഷണർ ഉമർ വറൈചിയും ഉണ്ടായിരുന്നു.
പാകിസ്താനിലെ ഉത്തര മേഖലയിലുള്ള ചിത്രാള്‍ നഗരത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനമാണ് കാണാതായത്. ചിത്രാളില്‍ നിന്ന് ഇസ്ലാമാബാദിലേക്ക് പറന്നുയര്‍ന്ന് ഉടനെ എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധം വിച്ഛേദിക്കപ്പെട്ടു.
അബോട്ടാബാദിന് സമീപമാണ് വിമാനത്തില്‍ നിന്ന് അവസാന സന്ദേശം ലഭ്യമായത്.
ബുധനാഴ്ച വൈകുന്നേരം പാക് സമയം 3.30 നാണ് ചിത്‌റാലില്‍നിന്നും വിമാനം പറന്നുയര്‍ന്നത്. ഇസ് ലാമാബാദില്‍ വൈകുന്നേരം 4.40 നാണ് വിമാനം ഇറങ്ങേണ്ടിയിരുന്നത്. പറന്നുയര്‍ന്നയുടന്‍ തന്നെ വിമാനവും കണ്‍ട്രോള്‍ യൂണിറ്റുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി അധികൃതര്‍ പറയുന്നു. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
യന്ത്രത്തകരാറാണ് അപകടത്തിന് കാരണമെന്ന് പാക് എയർലൈന്‍സ് അധ്കൃതർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."