തദ്ദേശ ഉപതെരഞ്ഞെടുപ്പ്: വിജ്ഞാപനമായി
തിരുവനന്തപുരം: സംസ്ഥാനത്തെ പതിനഞ്ച് തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ ജനുവരി നാലിന് ഉപതെരഞ്ഞെടുപ്പ് നടത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന് വിജ്ഞാപനം പുറപ്പെടുവിച്ചു. ഒന്‍പതു ജില്ലകളിലെ 14 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും കൊല്ലം കോര്‍പ്പറേഷനിലെ തേവള്ളി വാര്‍ഡിലുമാണ് ഉപതെരഞ്ഞെടുപ്പ്.
തിരുവനന്തപുരം കരകുളം ഗ്രാമപഞ്ചായത്ത്, കാച്ചാണി, പത്തനംതിട്ട റാന്നി, പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ കണ്ണങ്കര,ആലപ്പുഴ പുറക്കാട് ഗ്രാമപഞ്ചായത്തിലെ ആനന്ദേശ്വരം, കൈനകരി ഗ്രാമപഞ്ചായത്തിലെ ചെറുകാലികായല്‍, കോട്ടയം മുത്തോലി ഗ്രാമപഞ്ചായത്തിലെ തെക്കുംമുറി, എറണാകുളം കൂവപ്പടി ഗ്രാമപഞ്ചായത്തിലെ കൂവപ്പടി സൗത്ത്, പാലക്കാട് കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ അമ്പാഴക്കോട്, തെങ്കര ഗ്രാമപഞ്ചായത്തിലെ പാഞ്ചക്കോട്, മങ്കര ഗ്രാമപഞ്ചായത്തിലെ മങ്കര ആര്.എസ്, കോഴിക്കോട് തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ മറിയപ്പുറം, കണ്ണൂര്‍ കണ്ണപുരം ഗ്രാമപഞ്ചായത്തിലെ മൊട്ടമ്മല്‍, ചെറുപുഴ ഗ്രാമപഞ്ചായത്തിലെ രാജഗിരി, പിണറായി ഗ്രാമപഞ്ചായത്തിലെ പടന്നക്കര, കാസര്‍കോട് മീഞ്ച ഗ്രാമപഞ്ചായത്തിലെ മജിബയല്‍ എന്നിവയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റു വാര്‍ഡുകള്‍. മാതൃകാപെരുമാറ്റച്ചട്ടം കഴിഞ്ഞ മാസം 30ന് നിലവില്‍ വന്നു.
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 14. പത്രികകളുടെ സൂക്ഷ്മ പരിശോധന 15നും സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുളള അവസാന തീയതി 17നുമാണ്.വോട്ടെടുപ്പ് ജനുവരി നാലിനും അഞ്ചിന് വോട്ടെണ്ണലും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."