ജയലളിതയുടെ സ്വത്തുക്കളുടെ അവകാശികള്‍: ദുരൂഹത തുടരുന്നു
ചെന്നൈ: വര്‍ഷങ്ങള്‍ നീണ്ട രാഷ്ട്രീയ പ്രവര്‍ത്തിന് തിരശീല വീഴ്ത്തപ്പെട്ടപ്പോള്‍ ജയലളിതയുടെ സ്വത്തുവകകള്‍ ഇനി ആര്‍ക്കായിരിക്കുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി സമര്‍പ്പിച്ച നോമിനേഷന്‍ പത്രികയില്‍ ജയലളിതയുടെ സ്വത്ത് ഏതാണ്ട് 113.73 കോടിയെന്നാണ് അറിയിച്ചിരുന്നത്. മുന്‍വര്‍ഷം അവര്‍ പ്രഖ്യാപിച്ചതിനേക്കാള്‍ 3.40 കോടി രൂപയുടെ കുറവായിരുന്നു.
രാമകൃഷ്ണ നഗര്‍ മണ്ഡലത്തില്‍ മത്സരിക്കുന്നതിനായി നല്‍കിയ നോമിനേഷന്‍ കോപ്പിയിലാണ് ഇത്രയും തുകയുടെ സമ്പാദ്യം ഇവര്‍ക്കുണ്ടെന്ന് അറിയിച്ചത്. സ്ഥാവര ജംഗമ വസ്തുക്കളെല്ലാം ഇതില്‍ വരും.
നോമിനേഷന്‍ ഫോറത്തില്‍ 41,000 രൂപയാണ് കൈവശമുള്ളതെന്നും 2.04 കോടിയുടെ ബാധ്യതയുണ്ടെന്നും അറിയിച്ചിരുന്നു. തൊഴില്‍ കൃഷിയാണെന്നുമാണ് അറിയിച്ചിരുന്നത്.
സ്വര്‍ണാഭരങ്ങള്‍ ഏതാണ്ട് 21,280.300 ഗ്രാം ഉണ്ട്. അനധികൃത സ്വത്ത് സമ്പാദനകേസുമായി ബന്ധപ്പെട്ട് ഇവ കര്‍ണാടക സര്‍ക്കാറിന്റെ ട്രഷറിയിലാണുള്ളതെന്നും ജയലളിത അറിയിച്ചിരുന്നു. ഈ കേസ് തടയണമെന്നാവശ്യപ്പെട്ട് അവര്‍ സമര്‍പ്പിച്ച ഹരജി സുപ്രിം കോടതിയുടെ പരിഗണനയിലാണ്.
നിക്ഷേപങ്ങളും ഓഹരികളും തനിക്കുണ്ടെന്നും ഇതെല്ലാം പൊലിസും കോടതിയും കസ്റ്റഡിയില്‍ വച്ചിരിക്കുകയാണെന്നും അഫിഡവിറ്റില്‍ ഇവര്‍ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."