ബി.എസ്.എന്‍.എല്‍ മൊബൈല്‍ പോര്‍ട്ടബിലിറ്റി: കൂടുതല്‍ ഉപയോക്താക്കള്‍ കണ്ണൂരില്‍
കണ്ണൂര്‍: മൊബൈല്‍ പോര്‍ട്ടബിലിറ്റി ഉപയോഗിച്ച് ഏറ്റവും കൂടുതല്‍ കണക്ഷനുകള്‍ ബി.എസ്.എന്‍.എല്ലിലേയ്ക്ക് മാറിയത് കണ്ണൂരില്‍.
കഴിഞ്ഞ നവംബര്‍ അഞ്ചുവരെയുള്ള കണക്കുപ്രകാരം കണ്ണൂര്‍, കാസര്‍കോട്, മാഹി ജില്ലകള്‍ ഉള്‍പ്പെടുന്ന കണ്ണൂര്‍ എസ്.എസ്.എ പരിധിയില്‍ 265402 ഉപഭോക്താക്കളാണു ബി.എസ്.എന്‍.എല്ലില്‍ എത്തിയത്.
റിലയന്‍സ് ജിയോയുടെ വരവോടെ കഴിഞ്ഞ രണ്ടുമാസത്തെ കടുത്ത മത്സരത്തിനിടയിലും കണ്ണൂരില്‍ ബിഎസ്.എന്‍.എല്ലിലേക്ക് ഉപഭോക്താക്കള്‍ കൂടുതലായെത്തി.
75141 ഉപഭോക്താക്കള്‍ ബി.എസ്.എന്‍.എല്ലിനെ വിട്ട് മറ്റു നെറ്റുവര്‍ക്കുകളിലേക്കു ചേക്കേറി. പോര്‍ട്ടബിലിറ്റി സംവിധാനം ആരംഭിച്ചതുമുതല്‍ ഇതുവരെയായി കണ്ണൂരില്‍ 190261 ഉപഭോക്താക്കളുടെ നേട്ടമുണ്ടായി.
253323 ഉപയോക്താക്കള്‍ പോര്‍ട്ടിങ് നടത്തിയ എറണാകുളം ജില്ലയാണു രണ്ടാംസ്ഥാനത്ത്. 97295 പേരാണ് ഇവിടെ മറ്റു സര്‍വിസ് പ്രൊവൈഡറുകളിലേക്ക് മാറിയത്.
സംസ്ഥാനത്ത് ഇതുവരെ 1432640 പേര്‍ മൊബൈല്‍ പോര്‍ട്ടബിലിറ്റി വഴി ബി.എസ്.എന്‍.എല്ലില്‍ എത്തിയപ്പോള്‍ 553227 ഉപഭോക്താക്കള്‍ ബി.എസ്.എന്‍.എല്ലിനെ കൈവിട്ടു.
മറ്റു എസ്.എസ്.എ ജില്ലകളില്‍ പോര്‍ട്ടബിലിറ്റി വഴി ബി.എസ്.എന്‍.എല്ലില്‍ എത്തിയ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചുവടെ. (ബ്രാക്കറ്റില്‍ നഷ്ടപ്പെട്ട ഉപയോക്താക്കള്‍): കോഴിക്കോട് 137198 (61498), തൃശൂര്‍ 116036 (49177), മലപ്പുറം 134552 (70644), തിരുവനന്തപുരം 108506 (45322), പാലക്കാട് 96306 (33168), ആലപ്പുഴ 81512 (26981), കൊല്ലം 88969 (34442), കോട്ടയം 91948 (39689), പത്തനംതിട്ട 58888 (19420).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."