HOME
DETAILS
MAL
ലഹരിയുടെയും സോഷ്യല്‍ മീഡിയയുടെയും ദുരുപയോഗം സമൂഹത്തിന്റെ കാന്‍സര്‍: മോര് സേവേറിയോസ്
backup
December 07 2016 | 20:12 PM
ചെങ്ങന്നൂര്‍ : ലഹരി സോഷ്യല്‍ മീഡിയ എന്നിവയുടെ ദുരുപയോഗം സമൂഹത്തില്‍ ക്യാന്‍സര്‍ പോലെയാണന്ന് ക്നാനായ സഭ ആര്‍ച്ച് ബിഷപ്പ് കുറിയാക്കോസ് മോര് സേവേറിയോസ് വലിയ മെത്രാപ്പോലീത്ത പറഞ്ഞു.
തിരുവന്‍വണ്ടൂരില്‍ നടന്ന ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാ. മാത്യു കവിരായില്‍ അധ്യഷത വഹിച്ചു. എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് മുഖ്യ പ്രഭാഷണം നടത്തി. പുതിയ വസ്തുക്കളോടുള്ള ആകാംഷ വളരുന്നത് കൊണ്ടാണ് കുട്ടികള്‍ക്ക് ലഹരി ഉപയോഗിക്കാന്‍ പ്രേരണയാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കെ.കെ രാമചന്ദ്രന് നായര്‍ എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്റ് ജലജ രവീന്ദ്രന്, ട്രസറ്റി മാത്തുക്കുട്ടി തോപ്പില്‍, സെക്രട്ടറി രാജു , റജി കളിയ്ക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."