ജുഡിഷ്യല്‍ സ്റ്റാഫ് അസോസിയേഷന് സംസ്ഥാന സമ്മേളനം നാളെ
ആലപ്പുഴ: കേരള ക്രിമിനല്‍ ജുഡിഷ്യല്‍ സ്റ്റാഫ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കം.രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനം 10 ന് അവസാനിക്കും. ആലപ്പുഴ നഗരസഭ ടൗണ്‍ ഹാളില്‍ രാവിലെ 10ന് നടക്കുന്ന സമ്മേളനത്തിന് തുടക്കം കുറിച്ച് പ്രസിഡന്റ് ബി. അനില്‍കുമാര്‍ പതാകയുയര്‍ത്തും. തുടര്‍ന്ന് സംസ്ഥാന കൗണ്‍സില്‍ നടക്കും. ഉച്ചയ്ക്ക ശേഷം സംഘടനാ ചര്‍ച്ച, തെരഞ്ഞെടുപ്പ് എന്നിവയും നടക്കും. 10ന് രാവിലെ 10.30ന് നടക്കുന്ന ചടങ്ങില്‍ ജസ്റ്റിസ് എ.എം. ഷെഫീഖ് സമ്മേളനം ഉദ്ഘാടനം ചെയ്യും.
അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് അധ്യക്ഷത വഹിക്കും. ജസ്റ്റിസ് ബി. കെമാല്‍ പാഷ മുഖ്യഅതിഥിയായിരിക്കും. ആലപ്പുഴ ജില്ലാ ജഡ്ജി കെ.എം. ബാലചന്ദ്രന്, അസോസിയേഷന് അഖിലേന്ത്യാ പ്രസിഡന്റ് ഡോ. ഷക്കീല്‍ എ. മോയിന്‍, മുഹമ്മദ് വസീം, ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എ. ഷാജഹാന് തുടങ്ങിയവര്‍ സംസാരിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന സമാപന സമ്മേളനം ധനമന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യും.
ഭക്ഷ്യമന്ത്രി പി. തിലോത്തമന് മുഖ്യഅതിഥിയായിരിക്കും. സ്വാഗത സംഘം ചെയര്മാന് തോമസ് ചാണ്ടി എംഎല്‍എ അധ്യക്ഷത വഹിക്കും. കെ.സി. വേണുഗോപാല്‍ എംപി, പ്രതിഭാഹരി എംഎല്‍എ, ആലപ്പുഴ നഗരസഭാ ചെയര്മാന് തോമസ് ജോസഫ്, അസോസിയേഷന് ദേശീയ ജനറല്‍ സെക്രട്ടറി ബി. ലക്ഷ്മറെഡ്ഡി, അഡ്വ. ബി. രാജശേഖരന് തുടങ്ങിയവര്‍ സംസാരിക്കും. 750 ഓളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ബി. അനില്‍കുമാര്‍, ജനറല്‍ സെക്രട്ടറി ആന്റമി സാവിയോ, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ. ദയാലു എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."