വിത്ത് വണ്ടി പുറപ്പെടും
കുമരകം: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഹരിതകേരളം പദ്ധതിക്ക് തുടക്കം കുറിച്ച് ശ്രീകുമാരമംഗലം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിന്നും ഇന്ന് വിത്ത് വണ്ടി പുറപ്പെടും. സ്കൂള്‍ മാനേജ്മെന്റിന്റെ ചെപ്പന്നൂക്കരിയിലുള്ള ഒരേക്കര്‍ സ്ഥലത്ത് ജൈവകൃഷി നടത്തുന്നതിനാണ് വിത്തുവണ്ടി യാത്രയാകുന്നത്. വിത്തുകള്‍ ശേഖരിച്ച് സ്കൂള്‍ അങ്കണത്തില്‍ നിന്നും പുറപ്പെടുന്ന വിത്തുവണ്ടി കുമരകം കാര്‍ഷിക സര്‍വകലാശാല അസോസിയേറ്റ് ഡയറക്ടര്‍ ഡോ. ഡി. അംബികാദേവി ഫ്ലാഗ് ഓഫ് ചെയ്യും.
തുടര്‍ന്ന് കൃഷിയിടത്തില്‍ വിത്ത് നടീല്‍ ഉദ്ഘാടനം അഡ്വ. കെ. സുരേഷ് കുറുപ്പ് എം.എല്‍.എ നിര്‍വഹിക്കും. ചോളവിത്ത് നടീല്‍ ഉദ്ഘാടനം എസ്.കെ.എം ദേവസ്വം സെക്രട്ടറി കെ.ഡി.സലിമോന്‍ നിര്‍വഹിക്കും. തുടര്‍ന്ന് സ്കൂള്‍ മാനേജര്‍ അഡ്വ.വി.പി അശോകന് വിദ്യാര്‍ഥികള്‍ക്ക് കൃഷി സന്ദേശം നല്‍കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി.സലിമോന്‍ , ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, പി.ടി.എ അംഗങ്ങള്‍, കാര്‍ഷിക ഉദ്യോഗസ്ഥര്‍, ദേവസ്വം അംഗങ്ങള്‍, വിവിധ സന്നദ്ധസംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."