ജയലളിതയുടെ വിയോഗത്തില്‍ മനം നൊന്ത് മരിച്ചത് 77 പേര്
ചെന്നൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ വിയോഗത്തില്‍ മനംനൊന്ത് 77 പേര് മരിച്ചതായി എ.ഐ.എ.ഡി.എം.കെ അറിയിച്ചു. മരിച്ചവരുടെ ആശ്രിതര്‍ക്ക് മൂന്നു ലക്ഷം രൂപ വീതം നല്‍കുമെന്ന് പാര്‍ട്ടി അറിയിച്ചു.
ജയയുടെ മരണവാര്‍ത്തകേട്ട് ഹൃദയാഘാതം വന്നും, വിഷം കഴിച്ചും, കെട്ടിത്തൂങ്ങിയുമാണ് ആളുകള്‍ മരിച്ചത്. കോയമ്പത്തൂരിലെ തിരുപ്പൂരില്‍ അണ്ണാ ഡി.എം.കെ പ്രവര്‍ത്തകര്‍ വിരല്‍ മുറിച്ചുമാറ്റി ദുഃഖം പ്രകടിപ്പിച്ചു. ഇയാളെ ഗുരുതരാവസ്ഥയില്‍ തിരുപ്പൂര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാഞ്ചിപുരം, തിരുവള്ളൂര്‍, കടലൂര്‍ വിഴുപ്പുരം, തഞ്ചാവൂര്‍ നാഗപട്ടണം, പുതുക്കോട്ട, പെരുമ്പാവൂര്‍, തൃശ്നാപള്ളി, കരൂര്‍, സേലം, ധര്‍മപുരി, നാമക്കല്‍, കൃഷ്ണഗിരി, തിരുപ്പൂര്‍, ഈറോഡ്, ദിണ്ഡിക്കല്‍, തേനി, വിരുദു നഗര്‍, തിരുനെല്‍വേലി, കന്യാകുമാരി, പോണ്ടിച്ചേരി എന്നിവിടങ്ങളിലാണ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും കൂടുതല്‍ പേര് മരിച്ചത് സേലത്തും കൃഷ്ണഗിരിയിലുമാണ്. സേലത്ത് ഏഴ് പേരും കൃഷ്ണഗിരിയില്‍ എട്ടുപേരും മരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."