ഭാഷയിലൂടെ സംസ്കാരം തിരിച്ചു പിടിക്കണം: ഡോ.കെ മുഹമ്മദ് ബഷീര്‍
ചെതലയം: ആഗോളവത്കരണ കാലത്ത് വൈവിധ്യത്തോടെ ഭാഷയും സംസ്കാരവും നിലനിര്‍ത്തേണ്ടത് അനിവാര്യമാണെന്ന് കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍.
കേന്ദ്രസാഹിത്യ അക്കാദമിയും കാലിക്കറ്റ് സര്‍വകലാശാല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബല്‍ സ്റ്റഡീസ് ആന്റ് റിസര്‍ച് സെന്റര്‍ ചെതലയവും ചേര്‍ന്ന് സംഘടിപ്പിച്ച ദ്വിദിന 'ആദിവാസി ഭാഷ സംസ്കാരം' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്കുകള്‍ ഇല്ലാതായാല്‍ ഭാഷ ഇല്ലാതാകും. ഭാഷയിലൂടെ സംസ്കാരം തിരിച്ചു പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെ.പി രാമനുണ്ണി അധ്യക്ഷനായി. ആദിവാസി എഴുത്തുകാരന് നാരായന് മുഖ്യപ്രഭാഷണം നടത്തി. ഡോ. ഹസ്കര്‍ അലി ആമുഖ പ്രഭാഷണം നടത്തി. കേന്ദ്ര സാഹിത്യ അക്കാദമി റീജിണല്‍ സെക്രട്ടറി എസ്.പി മഹാലിംഗേശ്വര് സ്വാഗതവും സെന്റര്‍ ഡയറക്ടര്‍ ഡോ. പുഷ്പലത നന്ദിയും പറഞ്ഞു. സെമിനാര്‍ ഇന്ന് അവസാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."