പാസ്പോര്ട്ടില് ആള്‍മാറാട്ടം: വീണ്ടും അപേക്ഷിക്കുന്നതിനിടയില് യുവാവ് അറസ്റ്റില്‍
കാസര്‍കോട്: മറ്റൊരാളുടെ മേല്‍വിലാസം നല്കി പാസ്പോര്‍ട്ട് സമ്പാദിച്ചു ഗള്‍ഫില്‍ കഴിഞ്ഞ യുവാവ് പാസ്പോര്‍ട്ട് പുതുക്കാന്‍ വീണ്ടും അപേക്ഷിക്കുന്നതിനിടെ അറസ്റ്റിലായി. പെരുമ്പള ദേളി സ്വദേശി ടി അബ്ദുല്സത്താറി (36) നെയാണു കാസര്‍കോട് ടൗണ്‍ പൊലിസ് അറസ്റ്റു ചെയ്തത്. വിദേശത്തു പോയി തിരിച്ചുവന്ന യുവാവ് പാസ്പോര്‍ട്ട് പുതുക്കുന്നതിനായി അപേക്ഷ നല്‍കിയിരുന്നു. മലപ്പുറം വടക്കേടത്ത് ഹൗസിലെ കുഞ്ഞിമൊയ്തുവിന്റെ മകന് സല്മാന് ഫാരിസ് എന്ന വ്യാജ പേരിലാണു പാസ്പോര്ട്ടുണ്ടാക്കിയത്. ദേളിയിലെ മേല്‍വിലാസം വച്ച് മലപ്പുറത്തു പുതുക്കാനായിരുന്നു ശ്രമം. രേഖകള്‍ പരിശോധിച്ചു വ്യാജമാണെന്നു കണ്ടെത്തിയ പൊലിസ് അബ്ദുല്‍സത്താറിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതോടെയാണ് ആള്മാറാട്ടത്തെകുറിച്ചു വ്യക്തമായത്. 2008 ലാണു പാസ്പോര്‍ട്ട് തരപ്പെടുത്തിയത്.
പാസ്പോര്‍ട്ട് നല്കിയ സ്ഥാപനം അടച്ചുപൂട്ടിയതായും സ്ഥാപന ഉടമ കാന്‍സര്‍ ബാധിച്ചു രണ്ടു വര്‍ഷം മുമ്പു മരിച്ചിരുന്നതായും വ്യക്തമായിട്ടുണ്ട്.
ടൗണ്‍ എസ്.ഐ പി അജിത് കുമാര്‍, അഡി. എസ്.ഐ വാഴുന്നോറടി മോഹനന്, എ.എസ്.ഐ പുരുഷോത്തമന് ചെമ്പരിക്ക എന്നിവരുടെ നേതൃത്വത്തിലാണു കേസന്വേഷിച്ചത്. മലപ്പുറം സ്പെഷല്‍ ബ്രാഞ്ചിന്റെ സഹായത്തോടെയാണു പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."