HOME
DETAILS
MAL
കേന്ദ്രസര്‍വകലാശാല: അധികൃതര്‍ വാഗ്ദാനങ്ങള്‍ പാലിക്കണം
backup
December 08 2016 | 05:12 AM
പെരിയ: കേന്ദ്ര സര്‍വകലാശാലയ്ക്കു ഭൂമി വിട്ടുകൊടുത്ത ആദിവാസി കുടുംബങ്ങള്‍ക്കു സര്‍വകലാശാല നല്കിയ ജോലി ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ അടിയന്തിരമായി പാലിക്കണമെന്ന് സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ ഐ.സി ബാലകൃഷ്ണന് ആവശ്യപ്പെട്ടു. കേന്ദ്ര സര്‍വകലാശാലയ്ക്കു മുമ്പില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന ആദിവാസി കുടുംബങ്ങളെ സന്ദര്‍ശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒക്ക്ലാവ് കൃഷ്ണന് അധ്യക്ഷനായി. ആദിവാസി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പത്മനാഭന് ചാളിങ്കല്, അമ്പലത്തറ കുഞ്ഞികൃഷ്ണന്, സി.കെ അരവിന്ദാക്ഷന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."