HOME
DETAILS
MAL
മാര്‍ച്ച് മാറ്റിയത് താല്‍ക്കാലികം; നടപടിയില്ലെങ്കില്‍ പ്രക്ഷോഭം: എസ്.വൈ.എസ്
backup
December 08 2016 | 06:12 AM
മലപ്പുറം: ഫൈസല്‍ വധക്കേസില്‍ പ്രതികളെ മുഴുവന്‍ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്ന പൊലിസിന്റെ ഉറപ്പ് മാനിച്ചു താല്‍ക്കാലികം മാത്രമായാണ് മാര്‍ച്ച് മാറ്റിവച്ചതെന്ന് എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അറിയിച്ചു. അന്വേഷണം നേരായ ദിശയില്‍ മുന്നോട്ടുനീങ്ങാത്തപക്ഷം യഥാര്‍ഥ പ്രതികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുന്നതിനായി ശക്തമായ പ്രക്ഷോഭത്തിന് എസ്.വൈ.എസ് നിര്‍ബന്ധിതമായേക്കും. ഫൈസലിന്റെ കുട്ടികളടക്കമുള്ള ബന്ധുക്കള്‍ക്കു മതിയായ സുരക്ഷ നല്‍കുക, വിശ്വാസ സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുക, കൊടിഞ്ഞിയിലെ എല്ലാ മതസ്ഥര്ക്കുമിടയിലുള്ള സൗഹാര്‍ദം നിലനിര്‍ത്താനുള്ള സാഹചര്യമുണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അടങ്ങുന്ന നിവേദനം സംഘടന ബന്ധപ്പെട്ടവര്‍ക്കു സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."