മിഷിഗണില്‍ വീണ്ടും വോട്ടെണ്ണല്‍ നടത്തേണ്ടെന്ന് കോടതി
ന്യൂയോര്‍ക്ക്: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന വാദത്തെ തുടര്‍ന്ന് മിഷിഗണില്‍ വീണ്ടും വോട്ടെണ്ണല്‍ നടത്താനുള്ള നീക്കങ്ങള്‍ ഫെഡറല്‍ കോടതി തടഞ്ഞു.
യു.എസ് ജില്ലാ ജഡ്ജി മാര്‍ക്ക് ഗോള്‍ഡ്സ്മിത്താണ് നിര്‍ണായക വിധി പ്രസ്താവിച്ചത്. ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ജില് സ്റ്റെയിന്റെ വാദങ്ങളെ കോടതി അംഗീകരിച്ചില്ല.
നേരത്തേ തെരഞ്ഞെടുപ്പ് കമ്മിറ്റി വോട്ടെണ്ണാന്‍ അനുമതി നല്‍കിയിരുന്നു. വീണ്ടും വോട്ടെണ്ണിയാലും ജില് ജയിക്കാന്‍ സാധ്യതയില്ല. അതിനാല്‍ ജില്ലിന്റെ വാദം അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു.
എന്നാല്‍, വിധി ന്യായമല്ലെന്നും ഭരണഘടനാപരമായി തനിക്ക് വോട്ടെണ്ണല്‍ ആവശ്യപ്പെടാമെന്നും ജില് പറഞ്ഞു. വിധിക്കെതിരേ സുപ്രിംകോടതിയെ സമീപിക്കാനും നീക്കം നടക്കുന്നുണ്ട്.
കോടതി വിധി വോട്ടര്‍മാരുടെ വിശ്വാസ്യതയുടെ വിജയമാണെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് റോണ റോമ്നി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."