പച്ചപ്പിനായി നാട് കൈകോര്‍ത്തു
നാദാപുരം: സംസ്ഥാന സര്‍ക്കാറിന്റെ ഹരിതകേരളം പദ്ധതി പ്രകാരം നാദാപുരം ഗ്രാമ പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ കുടിവെള്ള സ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഇയങ്കോട് മാരങ്ങാട്ട് പുഴയോരത്ത് നാനൂറോളം ചാക്ക് മണല്‍ ഉപയോഗിച്ച് തടയണ നിര്‍മാണം നടത്തി. പ്രവൃത്തി ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മണ്ടോടി ബഷീര്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ രമണി കക്കട്ടില്‍ അദ്ധ്യക്ഷയായി. അശോകന്‍ പനയുള്ളതില്‍, റഫീഖ് പേരോട്,ബാലന്‍കുന്നുമ്മല്‍, സുമതി പാറക്കെട്ടില്‍, രമതി ഇ.ടി.കെ, ഇ പ്രവീണ്‍കുമാര്‍ തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, കുടുംബശ്രീ, സന്നദ്ധ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി. പതിനാലാം വാര്‍ഡിലെ വരിക്കോളിയില്‍ കുളം പുനരുദ്ധാരണത്തിന് വാര്‍ഡ് മെമ്പര്‍ കെ.എം രഘുനാഥും പന്ത്രണ്ടാം വാര്‍ഡില്‍ പി.കെ കൃഷ്ണനുംനേതൃത്വം നല്‍കി. പതിനാറാംവാര്‍ഡില്‍ എം.പി സൂപ്പിയും പത്തൊമ്പതാം വാര്‍ഡില്‍ പുതിയാറക്കല്‍ സുഹ്‌റയുംനേതൃത്വം നല്‍കി. ഇരുപതാം വാര്‍ഡില്‍ പുളിക്കൂല്‍ തോടിന്റെ സംരക്ഷണപ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം ഇ.കെ വിജയന്‍ എം.എല്‍.എ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ വി.എ അമ്മദ് ഹാജി അധ്യക്ഷനായി. സംസ്ഥാന സര്‍ക്കാറിന്റെ ഹരിത കേരളം പരിപാടിയുടെതൂണേരി പഞ്ചായത്തിലെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി സുരേഷ് കുമാര്‍ നിര്‍വഹിച്ചു. തൂണേരി പ്രാഥമികാരോഗ്യ കേന്ദ്രം കോമ്പൗണ്ട് ശുചീകരിച്ചുകൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. സനീഷ് കിഴക്കയില്‍, അനിത എന്‍.പി, രാജേഷ് കല്ലാട്ട്, കെ.പി.സി തങ്ങള്‍, നെല്ലേരി ബാലന്‍, അശോകന്‍ തൂണേരി, ഡോ.റിനി, ജെ.എച്.ഐ രവീന്ദ്രന്‍, നിസാര്‍ മാര്‍ക്കോത്ത് നേതൃത്വം നല്‍കി. വാര്‍ഡുകളില്‍ മെമ്പര്‍മാരുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.
പാറക്കടവ്: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ചെക്യാട് ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ കായലോട്ട് താഴെ പുഴയില്‍ തടയണ നിര്‍മിച്ചു. പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് പുഴ നവീകരണവും തടയണ നിര്‍മാണവും നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം കെ.പി കുമാരന്‍ അദ്ധ്യക്ഷനായി. ബി.എസ്.എഫ് ഓഫിസര്‍മാരായ വി.കെ പാണ്‌ഡെ, സുരേന്ദ്രപ്രസാദ്, മണി സി തോമസ്, വി. വിജേഷ്, ടി. നാണു സംസാരിച്ചു.
ചെക്യാട് ചെറുവര താഴെ നിര്‍മിച്ച തടയണയുടെ പ്രവൃത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സഫിയ ചിറക്കോത്ത് അദ്ധ്യക്ഷയായി. അഹമ്മദ് കുറുവയില്‍, എടവലത്ത് മഹമ്മൂദ്, വി.കെ ഭാസ്‌കരന്‍, എന്‍.കെ കുഞ്ഞിക്കേളു, സലിം ചെക്യാട്, എം കുഞ്ഞിരാമന്‍, ഫായിസ് ചെക്യാട്, രമാദേവി, ശ്രീജിത്ത് മൈലാടി സംസാരിച്ചു.
ആയഞ്ചേരി: ഹരിത കേരളം മിഷന്റെ ഭാഗമായി ആയഞ്ചേരി ഗ്രാമപഞ്ചായത്ത് മാലിന്യ മുക്തയജ്ഞത്തിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം ആയഞ്ചേരിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എം നഷീദ ടീച്ചര്‍ നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായി എല്ലാ വാര്‍ഡുകളിലും ജൈവ പച്ചക്കറി പദ്ധതി നടപ്പിലാക്കും. വൈസ് പ്രസിഡന്റ് പി.എം ഷിജിത്ത്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ നൊച്ചാട്ട് കുഞ്ഞബ്ദുല്ല, രൂപ കേളോത്ത്, വാര്‍ഡ് മെമ്പര്‍മാരായ ബാബു കുളങ്ങരത്ത്, സൗമ്യ വി, പഞ്ചായത്ത് സെക്രട്ടറി മോഹന്‍രാജ്, സി.ഡി.എസ് രാധചാലില്‍, ദേവാനന്ദന്‍ നേതൃത്വം നല്‍കി.
എടച്ചേരി: വിദ്യാലയ തൊടിയില്‍ നട്ടുവളര്‍ത്തിയ ഔഷധ സസ്യത്തോട്ട സംരക്ഷണത്തിനായി വിദ്യാര്‍ഥികള്‍ മനുഷ്യചങ്ങല തീര്‍ത്തു. മുതുവടത്തൂര്‍ മാപ്പിള യു.പി സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ഹരിത കേരളത്തിന് കാവലെന്നോണം സ്‌കൂള്‍ തൊടിയിലെ പച്ചപ്പിന് ചുറ്റും മനുഷ്യചങ്ങല തീര്‍ത്തത്. ഹരിത കേരളം പദ്ധതി പ്രധാനാധ്യാപകന്‍ പി കുഞ്ഞബ്ദുല്ല ഉദ്ഘാടനം ചെയ്തു. സ്വന്തം പ്രദേശത്തെ മണ്ണും മരവും വെള്ളവും സംരക്ഷിക്കുമെന്ന് വിദ്യാര്‍ഥികള്‍ പ്രതിജ്ഞ ചെയ്തു. സ്‌കൂള്‍ പറമ്പിലും പരിസരത്തും പുതിയ മരങ്ങള്‍ വച്ചുപിടിപ്പിച്ചു. സ്‌കൗട്ട് ആന്‍ഡ് ഗൈഡിന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ ഹരിത കേരള മിഷന് തുടക്കം കുറിച്ചത്.
നാദാപുരം: സംസ്ഥാന സര്‍ക്കാറിന്റെ ഹരിതകേരളം പദ്ധതി പ്രകാരം നാദാപുരം ഗ്രാമ പഞ്ചായത്ത് ഇരുപത്തിരണ്ടാം വാര്‍ഡിലെ കുടിവെള്ള സ്രോതസ്സുകള്‍ സംരക്ഷണത്തിന്റെ ഭാഗമായി ഇയങ്കോട് ദേശപോഷിണി വായനശാല പൊതുകിണറും പരിസരവും ശുചീകരണം നടത്തി. പ്രവൃത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെംബര്‍ അഹമ്മദ് പുന്നക്കല്‍ നിര്‍വഹിച്ചു. വാര്‍ഡ് മെംബര്‍ സി.കെ നാസര്‍ അദ്ധ്യക്ഷനായി. ബ്ലോക്ക് മെംബര്‍ മണ്ടോടി ബഷീര്‍, എം.പി ഇസ്മായില്‍, വി.പി ഫൈസല്‍, പി.പി റസാക്ക്, അശ്‌റഫ് മത്തത്ത്, അമ്മദ് തയില്‍ സംസാരിച്ചു. തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, കുടുംബശ്രീ, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ ശുചീകരണത്തിനു നേതൃത്വം നല്‍കി.
പാറക്കടവ്: സംസ്ഥാന സര്‍ക്കാറിന്റെ ഹരിത കേരളം പരിപാടിയുടെ ഭാഗമായി തൂണേരി ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് പി.പി സുരേഷ് കുമാര്‍ നിര്‍വഹിച്ചു. തൂണേരി പ്രാഥമികാരോഗ്യ കേന്ദ്രം ശുചീകരിച്ചുകൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. സനീഷ് കിഴക്കയില്‍, അനിത എന്‍.പി, രാജേഷ് കല്ലാട്ട്, കെ.പി.സി തങ്ങള്‍, നെല്ലിയേരി ബാലന്‍, അശോകന്‍ തൂണേരി, ഡോ.റിനി, ജെ.എച്.ഐ രവീന്ദ്രന്‍, നിസാര്‍ മാര്‍ക്കോത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എല്ലാ വാര്‍ഡുകളിലും വാര്‍ഡു മെമ്പര്‍മാരുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.
കുറ്റ്യാടി: ഹരിത കേരളം പഞ്ചായത്ത് തല ഉദ്ഘാടനം ഊരത്ത് കൊടുമയില്‍ തഴ തോടിനു തടയണ കെട്ടി പാറക്കല്‍അബ്ദുല്ല എം.എല്‍.എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.എന്‍ ബാലകൃഷ്ണന്‍ അദ്ധ്യക്ഷനായി. എ.ടി ഗീത, കെ കണാരന്‍, പി.സി രവീന്ദ്രന്‍, ആയിഷ, എന്‍.സി നാരായണന്‍, ശ്രീജേഷ് ഊരത്ത്, ബിന്ദു, കെ.കുഞ്ഞമ്മദ്ഹാജി പ്രസംഗിച്ചു. വടയത്ത് നടന്ന ശുചീകരണം വി.പി മൊയ്തു ഉദ്ഘാടനംചെയ്തു. അന്‍സാര്‍ അദ്ധ്യക്ഷനായി. സി.സി സൂപ്പി, വി.കുഞ്ഞിക്കേളു നമ്പ്യാര്‍, കെ ശശി, കെ.പി ഷൗക്കത്തലി, ടി.കെ മുഹമ്മദ് സാലി, കെ ഫൈസല്‍, ടി ഷുഹൈബ് പ്രസംഗിച്ചു.
എടച്ചേരി: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി എടച്ചേരി പൊലിസ് സ്റ്റേഷന്‍ വളപ്പ് ശുചീകരിച്ചു. കുടുംബശ്രീ യൂനിറ്റും എടച്ചേരി പൊലിസും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടി വാര്‍ഡ് മെമ്പര്‍ ടി.കെ മോട്ടി ഉദ്ഘാടനം ചെയ്തു. എടച്ചേരി എസ്.ഐ യൂസുഫ് നടുത്തറമ്മല്‍ അധ്യക്ഷനായി. ഹരിദാസന്‍ മന്നുക്കണ്ടി കണ്ണോത്ത് കൃഷ്ണന്‍ പ്രസംഗിച്ചു.
കക്കട്ടില്‍: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി കുന്നുമ്മല്‍ പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലെ തോടുകളുടെ ശുചീകരണപ്രവര്‍ത്തി നടത്തി. ഗ്രാമപഞ്ചായത്തംഗം കെ.പി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. അനന്ദന്‍ എലിയാറ്റ, കെ.കെ രാഘവന്‍, എം.എം രാധാകൃഷ്ണന്‍, പി.പി വാസു, എടത്തില്‍ ദാമോദരന്‍, അബ്ദുറഹിമാന്‍ കെ.കെ എന്നിവര്‍ നേതൃത്വം നല്‍കി.
വടകര: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പെരുമുണ്ടച്ചേരി ചെട്യാം വീട് എല്‍.പി സ്‌കൂളില്‍ വിവിധ പരിപാടികള്‍ നടന്നു. ശുചിത്വം, ജലസംരക്ഷണം, കൃഷി എന്നിവയെ കുറിച്ച് കുട്ടികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തി. പച്ചക്കറി നടീല്‍ വാര്‍ഡ് അംഗം കെ.സജീവന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ്് എം.എ ഗഫൂര്‍ അധ്യക്ഷനായി. എ.കെ ഇന്ദിര, പി.കെ രാധാകൃഷ്ണന്‍, എം.പി ശശി, കെ.കെ റിയാസ്, പി.ഷൈജ, പി.ടി ശ്രീന എന്നിവര്‍ പ്രസംഗിച്ചു.
ചേരാപുരം: ഹരിതകേരളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേളം ഗ്രാമ പഞ്ചായത്തില്‍ തുടക്കം കുറിച്ചു. തീക്കുനിയില്‍ രാജഗോപാല്‍ കാരപ്പറ്റ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ അബ്ദുല്ല അധ്യക്ഷനായി. വൈസ് പ്രസിഡന്റ് മോളി മുയ്യോട്ടുമ്മല്‍, ബഷീര്‍ മാസ്റ്റര്‍ മാണിക്കോത്ത്, കെ.കെ അന്ത്രു മാസ്റ്റര്‍, നഈമ കുളമുള്ളതില്‍, കുഞ്ഞയിശ കുനിങ്ങാരത്ത്, ബിന്ദു പുറത്തൂട്ടയില്‍, ലീല ആര്യന്‍ കാവില്‍, പി.പി റഷീദ്, എം.എ കുഞ്ഞബ്ദുല്ല മാസ്റ്റര്‍, എം.എം ചാത്തു, ജാഫര്‍ മാസ്റ്റര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."