പുനസംഘടന ഗ്രൂപ്പ് അടിസ്ഥാനത്തിലല്ലെന്ന് വി.എം സുധീരന്
തിരുവനന്തപുരം: ഗ്രൂപ്പ് നോക്കിയല്ല ഡി.സി.സി പ്രസിഡന്റുമാരുടെ പുനഃസംഘടന നടത്തിയതെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്. പുതിയ ഡി.സി.സി പ്രസിഡന്റുമാരെ നിയമിച്ചുള്ള എ.ഐ.സി.സി. തീരുമാനം ആരുടെയും നഷ്ടമല്ലെന്നും പാര്‍ട്ടിയുടെ നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.പി.പി.സി.സി പുനസംഘടനയും വൈകാതെയുണ്ടാകുമെന്നും സുധീരന് പറഞ്ഞു.
മെറിറ്റ് അടിസ്ഥാനമാക്കിയാണ് ഡി.സി.സികള്‍ പുനഃസംഘടിപ്പിച്ചത്. ഗ്രൂപ്പിനപ്പുറം കാര്യക്ഷമതയാണ് പുനഃസംഘടനക്ക് മാനദണ്ഡമാക്കിയത്. പുതിയനിര കോണ്‍ഗ്രസിന് കൂടുതല്‍ യുവത്വം പകരും. താഴെ തലത്തിലുള്ള കമ്മറ്റികളുടെ പ്രവര്‍ത്തനങ്ങളും വിലയിരുത്തുന്നുണ്ട്. ഇത് പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും സുധീരന് വ്യക്തമാക്കി.
വ്യാഴാഴ്ചയാണ് പുതിയ ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക കോണ്‍ഗ്രസ് നേതൃത്വം പുറത്തുവിട്ടത്. പുനസംഘടനയില്‍ യുവനിരക്കാണ് കൂടുതല്‍ പ്രാധാന്യം ലഭിച്ചത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."