വയോധികയെ ബന്ധുക്കള്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചു
പെരിഞ്ഞനം സ്വദേശി വാലത്ത് പരേതനായ കോരുവിന്റെ ഭാര്യ 85 വയസുള്ള ദേവയാനിയെയാണ് ബന്ധുക്കള്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചത്
കയ്പമംഗലം: പെരിഞ്ഞനത്ത് വയോധികയെ ബന്ധുക്കള്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചു. പെരിഞ്ഞനം സ്വദേശി വാലത്ത് പരേതനായ കോരുവിന്റെ ഭാര്യ 85 വയസുള്ള ദേവയാനിയെയാണ് ബന്ധുക്കള്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചത്. മകനും ബന്ധുക്കളുമുള്ള ഇവര്‍, വര്‍ഷങ്ങളായി തനിച്ചാണ് താമസിച്ചിരുന്നത്. കാക്കാത്തിരുത്തി കൈമാപറമ്പ് ക്ഷേത്ര പരിസരത്ത് താമസിച്ചിരുന്ന ഇവര്‍ക്ക് നാട്ടുകാരാണ് ഭക്ഷണം നല്‍കിയിരുന്നത്. മകനും കുടുംബവും താമസിക്കുന്നത് മൈസൂരിലാണ്. കഴിഞ്ഞ ദിവസം അവശയായി കണ്ട ദേവയാനിയെ പടിയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിത മനോജ് അറിയിച്ചതിനെ തുടര്‍ന്ന് കാട്ടൂര്‍ എസ്.ഐ മനു വി.നായരും പൊലിസ് കെയര്‍ കമ്മിറ്റിയംഗങ്ങളായ ഷെമീര്‍ എളയേടത്ത്, എന്‍.സി.വാസു എന്നിവരെത്തി ഇവരെ പെരിഞ്ഞനം കുറ്റിലക്കടവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചു മകനെ സഹായത്തിന് പൊലിസ് നിര്‍ത്തിയാണ് മടങ്ങിയത്. എന്നാല്‍ രണ്ടു ദിവസത്തിന് ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് കൊച്ചുമകന്‍ മൈസൂരിലേക്ക് പോവുകയായിരുന്നു. ഇതേ തുടര്‍ന്ന് ആശുപത്രി സൂപ്രണ്ട് സാനു എം.പരമേശ്വരന്‍ കാട്ടൂര്‍ പൊലിസിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് പൊലിസുംകെയര്‍ കമ്മിറ്റിയംഗങ്ങളും എത്തി ദേവയാനിയെ കരാഞ്ചിറ കരുണാലയത്തിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."