നോട്ട് നിരോധനം: ജില്ലയിലെ സബ് രജിസ്ട്രാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനത്തെ നിശ്ചലം
എരുമപ്പെട്ടി: നോട്ട് നിരോധനം ജില്ലയിലെ സബ് രജിസ്ട്രാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനത്തെ നിശ്ചലമാക്കി. ഭൂമി, വസ്തു ഇടപാടുകള്‍ നടക്കാത്തതിനാല്‍ സര്‍ക്കാരിന് കോടികളാണ് നഷ്ടപ്പെടുന്നത്. കറന്‍സി നിര്‍ത്തലാക്കിയതുമൂലം ദിവസവും ലക്ഷക്കണക്കിന് രൂപയുടെ ക്രയവിക്രയങ്ങള്‍ നടന്നിരുന്ന സബ് രജിസ്ട്രാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനങ്ങള്‍ നിശ്ചലാവസ്ഥയിലായിരിക്കുകയാണ്. ജില്ലയില്‍ 30 സബ് രജിസാട്രാര്‍ ഓഫിസുകളാണ് പ്രവര്‍ത്തിക്കുന്നത്. നോട്ട് നിരോധനം നിലവില്‍ വന്നതോടെ ഭൂമി, വസ്തു രജിസ്‌ട്രേഷന്‍ മുതലായ ക്രയവിക്രയങ്ങള്‍ സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ നടക്കാത്ത അവസ്ഥയാണുള്ളത്. ഓരോ സബ്‌രജിസ്ട്രാര്‍ ഓഫീസിലും ദിനംപ്രതി ആധാര നടത്തിപ്പിലും സ്റ്റാമ്പ് പേപ്പര്‍ ഡ്യൂട്ടി ഇനത്തിലും ലക്ഷങ്ങളാണ് സര്‍ക്കാരിന് ലഭിച്ചിരുന്നത്. എന്നാല്‍ ഭൂമി വസ്തു കച്ചവടങ്ങള്‍ നിലച്ചതോടെ രജിസ്‌ട്രേഷന്‍ ഇനത്തില്‍ സര്‍ക്കാരിന് ഓരോ മാസവും ജില്ലയില്‍ നിന്ന് ലഭിച്ചിരുന്ന കോടികളാണ് നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. ജില്ലയില്‍ ഏറ്റവും കുറവ് രജിസ്‌ട്രേഷനുകള്‍ നടക്കുന്ന എരുമപ്പെട്ടി സബ്‌രജിസ്ട്രാര്‍ ഓഫിസില്‍ തന്നെ ഒരുദിവസം പതിനഞ്ചിന് മുകളില്‍ ആധാരങ്ങള്‍ നടത്തിയിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് രണ്ടോ, മൂന്നോ ആധാരങ്ങള്‍ മാത്രമായി ചുരുങ്ങി. അതും ചെറിയ കച്ചവടങ്ങളും ഭാഗാധാരങ്ങളും മാത്രമാണ് നടത്തുന്നത്. ക്രയവിക്രയം നടന്ന് കഴിഞ്ഞാല്‍ അഞ്ച് ലക്ഷത്തിനോടടുത്ത തുക എരുമപ്പെട്ടി രജിസ്ട്രാര്‍ ഓഫിസില്‍ ലഭിച്ചിരുന്നത് ഇപ്പോള്‍ ഒരു ലക്ഷം രൂപയുടെ മുകളില്‍ കടക്കാത്ത അവസ്ഥയിലാണ്. ജില്ലയിലെ മറ്റു സബ്-രജിസ്ട്രാര്‍ ഓഫിസുകളുടെ സ്ഥിതിയും സമാനമാണ്. നോട്ട് അസാധുവാക്കി പ്രഖ്യാപിച്ച നവംബര്‍ 8 ന് മുമ്പ് എരുമപ്പെട്ടി സബ്-രജിസ്ട്രാര്‍ ഓഫിസില്‍ മാത്രം ഓരോമാസവും 200 ന് മുകളില്‍ വിലയാധാരങ്ങള്‍ എടുത്തിരുന്നു. മുടക്ക് ദിവസങ്ങള്‍ ഒഴിവാക്കി നോക്കിയാല്‍ ഒരുകോടി രൂപയുടെ മുകളിലുള്ള സംഖ്യ ഈ രജിസ്ട്രാര്‍ ഓഫിസില്‍ നിന്ന് മാത്രം സര്‍ക്കാരിന് ലഭിച്ചിരുന്നു.
മറ്റ് രജിസ്ട്രാര്‍ ഓഫീസുകളുടെ കണക്ക് പരിശോധിച്ചാല്‍ ഇതിന്റെ പതിന്മടങ്ങായിരിക്കും സര്‍ക്കാരിന് ലഭിച്ചിരുന്നത്. നോട്ട് നിരോധനം ഭൂമി കച്ചവടങ്ങളെ ബാധിച്ചതോടെ ആധാരം എഴുത്ത് തൊഴിലാളികളും കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. ജില്ലയില്‍ ആയിരത്തിലധികം ആധാരമെഴുത്ത് തൊഴിലാളികളാണുള്ളത്.
ഇടപാടുകള്‍ നടക്കാത്തതിനാല്‍ പല ആധാരമെഴുത്ത് ഓഫീസുകളും അടച്ചിട്ടിരിക്കുകയാണ്. ഉയര്‍ന്ന വരുമാനം ലഭിച്ചിരുന്നതിനാല്‍ ഇതിനെ കരുതി വിവിധ ആവശ്യങ്ങള്‍ക്ക് വന്‍ തുകകള്‍ തിരിച്ചടവുള്ള വായ്പകള്‍ എടുത്തിട്ടുള്ള ആധാരം എഴുത്ത് തൊഴിലാളികള്‍ ഗഡുക്കള്‍ അട്ക്കാന്‍ കഴിയാതെ വെട്ടിലായിരിക്കുകയാണ്. ഇതിന് പുറമെ വിവാഹം ഉള്‍പ്പടെ ആവശ്യങ്ങള്‍ നടത്തുന്നതിനായി പണം കണ്ടെത്താന്‍ സ്ഥലം വില്‍പന നടത്തിയിട്ടുള്ള സാധാരണക്കാരെയും നോട്ട് നിരോധനം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പണം നല്‍കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായതോടെ ഇടപാടുകാര്‍ കരാറുകളില്‍ നിന്ന് ഒഴിവായി പോകുന്നതാണ് വിവിധ ആവശ്യങ്ങള്‍ക്കായി ഈ പണം പ്രതീക്ഷിച്ചിരുന്ന സാധരണക്കാരെ ദുരിതത്തിലാക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."