ഹരിതകേരളം; അര്‍ഥപൂര്‍ണമായ ചുവടുവയ്പ്പ്: വി.എസ്
തിരുവനന്തപുരം: സമ്പദ്സമൃദ്ധവും ആരോഗ്യപൂര്‍ണവുമായ കേരളം വാര്‍ത്തെടുക്കുന്നതിലേക്കുള്ള അര്‍ത്ഥ പൂര്‍ണമായ ചുവടുവയ്പ്പാണ് ഹരിത കേരളം പദ്ധതിയെന്ന് മുന്‍ മുഖ്യമന്ത്രിയും ഭരണ പരിഷ്കാര കമ്മിഷന് ചെയര്‍മാനുമായ വി.എസ്.അച്യുതാനന്ദന് . ഹരിതകേരളം പദ്ധതിയുടെ തിരുവനന്തപുരം നഗരസഭാതല ഉദ്ഘാടനം ചാക്ക വൈ.എം.എ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വരും തലമുറയ്ക്ക് സമാധാനത്തോടെ ജീവിക്കാന്‍ സാധിക്കുന്ന വിധം കേരളത്തെ എല്ലാ മേഖലയിലും ഉയരങ്ങളിലേക്ക് കൊണ്ടുപോവുകയാണ് സര്‍ക്കാര്‍ നവകേരള മിഷനിലൂടെ ലക്ഷ്യമിടുന്നത്. കേരളവികസന മാതൃകയിലെ വീഴ്ചകള്‍ പരിഹരിക്കാനും മാറിയ കാലത്തിന്റെ
സാഹചര്യത്തിന് അനുസരിച്ച് വലിയ മുന്നേറ്റങ്ങള്‍ സൃഷ്ടിക്കുവാനുമാണ് മിഷന് ആവിഷ്കരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭയിലെ നൂറ് വാര്‍ഡുകളില്‍നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റീ സൈക്ലിങിനായി മാറ്റുന്ന വാഹനത്തിന്റെ ഫ്ളാഗ് ഓഫും വി.എസ് നിര്‍വഹിച്ചു. യോഗത്തില്‍ മേയര്‍ വി. കെ. പ്രശാന്ത് അധ്യക്ഷനായി. വി .എസ്. ശിവകുമാര്‍ എം.എല്‍.എ മുഖ്യാതിഥിയായി. ഡെപ്യൂട്ടി മേയര്‍ അഡ്വ രാഖി രവികുമാര്‍ മുഖ്യപ്രഭാഷണം നടത്തി. വിവിധ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാരായ കെ. ശ്രീകുമാര്‍, വഞ്ചിയൂര്‍ പി.ബാബു, ആര്.ഗീതാഗോപാല്‍, സഫീറാ ബീഗം, ആര്.സതീഷ് കുമാര്‍, എസ്.ഉണ്ണികൃഷ്ണന്, സിമി ജ്യോതിഷ്, ഹെല്‍ത്ത് ഓഫീസര്‍ ഡോ സി ഉമ്മുസെല്‍മ എന്നിവര്‍ പങ്കെടുത്തു.
പുതിയ കാര്‍ഷിക സംസ്കാരത്തിനായി പ്രയത്നിക്കണം: മന്ത്രി മേഴ്സിക്കുട്ടിയമ്മ
കൊല്ലം: നവകേരള സൃഷ്ടിക്കായി പുതിയ കാര്‍ഷിക സംസ്കാരം വളര്‍ത്തുന്നതിന് എല്ലാവരും പരിശ്രമിക്കണമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ.
കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ പുന്നക്കുളം തഴവയല്‍ ഏലായില്‍ ഹരിത കേരളം മിഷന്റെ കൊല്ലം ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍. നവകേരളം യാഥാര്‍ഥ്യമാക്കുന്നതിന് കാര്ഷികോല്പാദനത്തില് പ്രാധാന്യം നല്‍കണം. കാര്‍ഷിക സംസ്കൃതി വീണ്ടെടുക്കുന്നതിനുള്ള വലിയ യത്നത്തില്‍ പ്രായഭേദമെന്യേ എല്ലാവരും പങ്കാളികളാകണമെന്നും മന്ത്രി പറഞ്ഞു.
ആര്. രാമചന്ദ്രന് എം. എല്‍. എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ ആമുഖപ്രഭാഷണം നടത്തി. ജില്ലാ കലക്ടര്‍ മിത്ര. ടി പദ്ധതി വിശദീകരിച്ചു. എന്‍. വിജയന്‍പിള്ള എം .എല്‍. എ, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ എം. ശോഭന, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി .സന്തോഷ്, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷെര്‍ളി ശ്രീകുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം അനില്‍ എസ് കല്ലേലിഭാഗം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ശ്രീലേഖ കൃഷ്ണകുമാര്‍(കുലശേഖരപുരം), അയ്യാണിക്കല്‍ മജീദ്(ഓച്ചിറ), എസ് ശ്രീലത(തഴവ), കടവിക്കാട്ട് മോഹനന്(തൊടിയൂര്‍), പി സെലീന(ആലപ്പാട്), എ ഡി സി (ജനറല്‍) വി സുദേശന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ ഗിരിജാകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."