ഒന്നരകിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. അട്ടപ്പാടിയില്‍നിന്നു കഞ്ചാവ് കൊണ്ടുവന്നു വില്പന നടത്തിയിരുന്ന അട്ടപ്പാടി താവളം കുറുവന്‍കണ്ടി സ്വദേശി പെരുണ്ട റഫീഖ് (35) ആണ് പിടിയിലായത്.
പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പെരിന്തല്‍മണ്ണയിലും പരിസരങ്ങളിലും തമിഴ്നാട്ടില്‍നിന്നും മറ്റും വ്യാപകമായി കഞ്ചാവെത്തിച്ചു വില്പന നടത്തുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘം പരിശോധന ആരംഭിച്ചത്. അട്ടപ്പാടി കാടുകളില്‍നിന്നു പൊലിസിനെ വെട്ടിച്ചാണ് കഞ്ചാവ് പെരിന്തല്‍മണ്ണയില്‍ എത്തിച്ചിരുന്നത്.
അറസ്റ്റിലായ പ്രതി പെരിന്തല്‍മണ്ണയില്‍ ചിലയാളുകള്‍ക്ക് കഞ്ചാവ് നല്‍കിയതായി സമ്മതിച്ചിട്ടുണ്ടണ്ട്. അട്ടപ്പാടി, അഗളി എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളില്‍നിന്നാണ് ഉണക്ക കഞ്ചാവ് ശേഖരിക്കുന്നത്. കിലോയ്ക്ക് പതിനായിരം രൂപ നിരക്കില്‍ ശേഖരിച്ച് വില്പനക്കാരിലെത്തുമ്പോള് പതിനാറായിരം രൂപയ്ക്കാണ് വില്‍ക്കുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ ചോദ്യം ചെയ്തതില്‍നിന്നു മണ്ണാര്‍ക്കാട്, അട്ടപ്പാടി എന്നിവിടങ്ങളിലെത്തി കഞ്ചാവ് വില്പന നടത്തുന്ന സംഘങ്ങളെ കുറിച്ച് വിവരം ലഭിച്ചതായി പൊലിസ് പറഞ്ഞു.
സി.ഐ സാജു കെ. അബ്രഹാം, എസ്.ഐ എം.സി ജോസ്, പൊലിസ് ഉദ്യോഗസ്ഥരായ പി. മോഹന്‍ദാസ്, പി.എന്‍ മോഹനകൃഷ്ണന്, എന്‍.ടി കൃഷകുമാര്, മനോജ് മേക്കാടന്‍, അഭിലാഷ് കൈപ്പിനി, നിബിന്‍ദാസ്, എന്‍.വി ഷബീര്‍, അഷ്റഫ് കൂട്ടില്‍, ടി. സലീന എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."