HOME
DETAILS
MAL
പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി
backup
December 09 2016 | 04:12 AM
തിരൂരങ്ങാടി: കൊടിഞ്ഞി പുല്ലാണി ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികളെ കൂടുതല്‍ ചോദ്യംചെയ്യാനായി പൊലിസ് കസ്റ്റഡിയില്‍ വാങ്ങി. ഗൂഢാലോചനാ കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പുളിക്കല്‍ ഹരിദാസന് (30), കളത്തില്‍ പ്രദീപ് (32) എന്നിവരെയാണ് അന്വേഷണ സംഘം കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങിയത്.
പ്രതികളെ ഇന്നു തിരിച്ചേല്‍പ്പിക്കും. അതേസമയം, കൃത്യത്തില്‍ പങ്കെടുത്ത പ്രതി, കൃത്യത്തിന് ചുക്കാന്‍ പിടിച്ച തിരൂര്‍ മഠത്തില്‍ നാരായണന് എന്നിവര്‍ക്കുവേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലിസ് പറഞ്ഞു. പ്രതികള്‍ക്കുവേണ്ടി പൊലിസ് ഇന്നലെയും വിവിധയിടങ്ങളില്‍ പരിശോധന നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. കേസില്‍ ഇതിനകം പതിനൊന്നു പേരാണ് അറസ്റ്റിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."