ഇരിക്കൂറിലെ 13 റോഡുകള്‍ക്കു ഭരണാനുമതി
ശ്രീകണ്ഠപുരം: ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലെ ഇരിക്കൂര്‍, തളിപ്പറമ്പ് ബ്ലോക്കുകളിലായി 13 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനു ഭരണാനുമതി ലഭിച്ചതായി കെ.സി ജോസഫ് എം.എല്‍.എ അറിയിച്ചു. 2015ല്‍ ഗ്രാമവികസകന വകുപ്പ് മുഖേന ശുപാര്‍ശ ചെയ്ത റോഡുകള്‍ക്കാണു ഭരണാനുമതി. ആകെ 4.18 കോടി രൂപയുടെ എസ്റ്റിമേറ്റില്‍ പുനരുദ്ധാരണം നടത്തുന്നതിന് ആവശ്യമായ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും എം.എല്‍.എ അറിയിച്ചു.
എരുവേശ്ശി പഞ്ചായത്തിലെ തുളിശ്ശേരിക്കവല-പുളിക്കല്ല് റോഡ് (35 ലക്ഷം), കക്കുംതടം-പുളിമരച്ചീറ്റ റോഡ് (35 ലക്ഷം), പൊട്ടംപ്ലാവ്-പുറത്തൊട്ടി റോഡ് (35 ലക്ഷം), പയ്യാവൂര്‍ പഞ്ചായത്തിലെ ചതുരംപുഴ-ആനയാല്‍ റോഡ് (35 ലക്ഷം), ചതുരംപുഴ-ചീത്തപ്പാറ റോഡ് (25 ലക്ഷം), ഏറ്റുപാറ-ആനയടി-മാവുംതോട് റോഡ് (20 ലക്ഷം), ഉളിക്കല്‍ പഞ്ചായത്തിലെ മാട്ടറ-പീടിക്കുന്ന് റോഡ് (30 ലക്ഷം), കോളിത്തട്ട്-ഗാന്ധിനഗര്‍ റോഡ് (38 ലക്ഷം), ചപ്പുംകരി-നെഹ്‌റു നഗര്‍ റോഡ് (30 ലക്ഷം), ചെങ്ങളായി പഞ്ചായത്തിലെ ചുഴലി മദ്‌റസ-മന്നംകുണ്ട്-സ്വാമിമഠം റോഡ് (35 ലക്ഷം), പൊള്ളയാട് കൂനം റോഡ് (35 ലക്ഷം), നെടുമുണ്ട-കിനാത്തിടം റോഡ് (35 ലക്ഷം), ആലക്കോട് പഞ്ചായത്തിലെ കാക്കോട്-കുളത്തുവയല്‍ പെരുവട്ടം റോഡ് (30 ലക്ഷം) എന്നിങ്ങനെയാണു തുക വകയിരുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."