ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന് ഡി.സി.സി പ്രസിഡന്റ് സ്ഥാനം
കാസര്‍കോട്: കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ഡി.സി.സി പ്രസിഡന്റായ സന്തോഷത്തിലാണ് ഹക്കീം കുന്നില്‍. 38ാം വയസിലാണ് ഹക്കീം കുന്നിലിനെ പാര്‍ട്ടിയുടെ ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പദവി തേടിയെത്തിയിരിക്കുന്നത്.
ഉമ്മന്‍ ചാണ്ടിയുടെ അടുത്ത സുഹൃത്തും അടുത്തവിശ്വസ്തന് എന്ന നിലയിലാണ് സ്ഥാനം ലഭിക്കുന്നത്. ഉമ്മന്‍ചാണ്ടി ഒരാവശ്യമേ ഇക്കാര്യത്തില്‍ സ്വീകരിച്ചിരുന്നുള്ളൂവെന്ന സൂചനയാണ് ലഭിക്കുന്നത്. ജില്ലയില്‍ പാര്‍ട്ടിക്കുള്ളില്‍ പൊതുസ്വീകാര്യനായ ഒരാളെയാണ് ലഭിച്ചതെന്നാണ് ഏറെ പേരുടെയും അഭിപ്രായം. മുന്‍ പ്രസിഡന്റിനെതിരേ കാര്യങ്ങള്‍ സംസാരിച്ച്് പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന കാര്യത്തില്‍ ഹക്കീം മാത്രമാണ് മുന്‍പന്തിയിലുണ്ടായിരുന്നത്. നേരത്തെ നീലകണ്ഠന്റെയും കെ.പിയുടെയും പേരുകളാണ് പ്രസിഡന്റ് സ്ഥാനത്തേക്ക്് ഉയര്‍ന്നുവന്നത്.
രാഹുല്‍ ഗാന്ധി യൂത്ത് കോണ്‍ഗ്രസിന്റെ ചുമതലയേറ്റ ശേഷം പ്രത്യേക തിരഞ്ഞെടുപ്പിലൂടെയാണ് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായി ഹക്കീം കുന്നില്‍ നിയമിതനായത്. നിലവില്‍ ഡി.സി.സി വൈസ് പ്രസിഡന്റായിരുന്നു. കെ.എസ്.യുവിലൂടെയാണ് സംഘടനാ പ്രവര്‍ത്തനം ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."