പോളിടെക്‌നിക്; ഹോസ്റ്റല്‍ അടച്ചിടാന്‍ തീരുമാനിച്ചത് അനധികൃത താമസത്താലെന്ന്
പെരിയ: ഗവ. പോളിടെക്‌നിക് ഹോസ്റ്റല്‍ അടച്ചിടാന്‍ തീരുമാനിച്ചത് ഹോസ്റ്റലില്‍ വിദ്യാര്‍ഥികള്‍ അനധികൃതമായി താമസിക്കുന്നതിനെ തുടര്‍ന്നെന്ന് പ്രിന്‍സിപ്പല്‍ എം.ചന്ദ്രമോഹനന്‍ പറഞ്ഞു.
ഹോസ്റ്റല്‍ നിയമപ്രകാരം താമസത്തിനുള്ള അഡ്മിഷന്‍ വാങ്ങാതെ പുതുതായി പോളിയില്‍ അഡ്മിഷന്‍ നേടിയ നാല്‍പതിലധികം വിദ്യാര്‍ഥികള്‍ ഹോസ്റ്റലില്‍ താമസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇക്കാര്യം ചൂണ്ടിക്കാട്ടി പലതവണ വിദ്യാര്‍ഥികളോട് അഡ്മിഷന്‍ വാങ്ങിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇതിന് തയാറാകാതെ വിദ്യാര്‍ഥികള്‍ ഹോസ്റ്റലില്‍ താമസിക്കുകയാണ്. ഇത് നിയമപ്രകാരം തെറ്റാണ്. ഇത്തരം വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെ സംബന്ധിപ്പിച്ച് ഇതുമായി ബന്ധപ്പെട്ടു യോഗം നടത്താന്‍ തീരുമാനിക്കുകയും ഇതേ തുടര്‍ന്ന് രണ്ടു തവണ യോഗം വിളിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ യോഗദിവസം ചില വിദ്യാര്‍ഥികള്‍ രക്ഷിതാക്കളെ വിളിച്ചു ഇത് മാറ്റി വച്ചതായി തെറ്റിദ്ധരിപ്പിക്കുകയും ഇതേ തുടര്‍ന്ന് ഭൂരിഭാഗം രക്ഷിതാക്കളും യോഗത്തില്‍ പങ്കെടുക്കാതെ വരുകയും ചെയ്തു.
കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത യോഗവും വിദ്യാര്‍ഥികളില്‍പ്പെട്ട ചിലര്‍ ഇത്തരത്തില്‍ തെറ്റായ വിവരം നല്‍കി ശുഷ്‌ക്കിപ്പിച്ചതായും പ്രിന്‍സിപ്പല്‍ പറഞ്ഞു.
അതേ സമയം ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഹോസ്റ്റല്‍ വാര്‍ഡന്‍, ഡ്യൂട്ടര്‍ എന്നിവരെ തങ്ങളുടെ ജോലി നിര്‍വഹിക്കാന്‍ അനുവദിക്കാതിരിക്കുകയും ഇവരെ ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് പ്രവേശിപ്പിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പല തവണ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും വിദ്യാര്‍ഥികള്‍ ഹോസ്റ്റലില്‍ അഡ്മിഷന്‍ വാങ്ങിക്കാത്തതിനാലാണ് ഇത് അടച്ചിടാനുള്ള തീരുമാനം കൈകൊള്ളുന്നതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
കോയിപ്പാടിയില്‍ മത്സ്യബന്ധന വലകള്‍ കത്തിച്ചു; ആറുലക്ഷം രൂപയുടെ നഷ്ടം
കുമ്പള: കോയിപ്പാടി കടപ്പുറത്ത് ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫിഷ് ലാന്റില്‍ സൂക്ഷിച്ച മത്സ്യബന്ധന വലകള്‍ കത്തിച്ച നിലയില്‍. കോയിപ്പാടി കടപ്പുറത്തെ മത്സ്യത്തൊഴിലാളി കെ. അബ്ദുല്ലയുടെ വലകളാണ് സാമൂഹ്യ ദ്രോഹികള്‍ തീവെച്ച് നശിപ്പിച്ചത്. ബുധനാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ആറു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഉച്ചയ്ക്ക് 12 മണിയോടെ ഫിഷ് ലാന്റില്‍ നിന്നും തീ ആളിപ്പടരുന്നത് കണ്ട് സമീപത്തെ സ്ത്രീകള്‍ വെള്ളവുമായി ഓടിയെത്തി തീയണയ്ക്കുകയായിരുന്നു.
നാലു ലക്ഷം രൂപ വിലവരുന്ന ഒഴുക്ക് വല, രണ്ടു ലക്ഷം രൂപ വിലവരുന്ന റാണി വല എന്നിവയാണ് കത്തി നശിച്ചത്. കുമ്പള പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."