രാജീവ്ഗാന്ധിയെ അനുസ്മരിച്ചു
കാസര്‍കോട് : മുന്‍പ്രധാന മന്ത്രിരാജീവ് ഗാന്ധിയുടെ ഇരുപത്തിയഞ്ചാം ചരമദിനമായ ഇന്നലെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ അനുസ്മരണ ചടങ്ങുകള്‍ നടന്നു.ഡി സി സി ഓഫിസില്‍ നടന്ന ചടങ്ങില്‍ പുഷ്പാര്‍ച്ചന നടത്തി.
ഡി സി സി പ്രസിഡന്റ് അഡ്വ .സി കെ ശ്രീധരന്‍ അധ്യക്ഷനായി.ഹഖീം കുന്നില്‍,ജനറല്‍ സെക്രട്ടറി എ ഗോവിന്ദന്‍ നായര്‍,സി വി ജയിംസ്,ബി പി പ്രദീപ്,കെ ഖാലിദ് സംസാരിച്ചു.
കാഞ്ഞങ്ങാട്: മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഭവനില്‍ നടന്ന ബ്ലോക്ക് കോണ്‍ ഗ്രസ് പ്രസിഡന്റ് ഡി വി ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നാടത്തി.മണ്ഡലം കോണ്‍ ഗ്രസ് പ്രസിഡന്റ് എം കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായി.കെ പി മോഹനന്‍,എന്‍ കെ രതനാകരന്‍,പ്രദീപന്‍ മരക്കാപ്പ്,വി വി സുധാകരന്‍,അഡ്വ .പി ബാബുരാജ്, ശൈലജ പ്രസംഗിച്ചു
.കാസര്‍കോട് എന്‍ ജി ഒ അസോ.നേതൃത്വത്തില്‍ നടന്ന ചടങ്ങ് സംസ്ഥാന സമിതിയംഗം പി വി രമേശന്‍ ഉദ്ഘാടനം ചെയ്തു.എം പി കുഞ്ഞി മൊയ്തീന്‍,കെ സി സുജിത്ത് കുമാര്‍,സജീവന്‍ സംസാരിച്ചു.
തൃക്കരിപ്പൂര്‍: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ ബസ് സ്റ്റാന്റ് പരിസരത്ത് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടന്നു.
അനുസ്മരണ സമ്മേളനം കെ.പി.സി.സി നിര്‍വാഹക സമിതി അംഗം കെ വെളുത്തമ്പു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.വി മുകുന്ദന്‍ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി കുഞ്ഞിക്കണ്ണന്‍, പി.വി കണ്ണന്‍, സി രവി, കെ.വി വിജയന്‍, സി ദാമോദരന്‍, കെ.വി കുഞ്ഞികൃഷ്ണന്‍, കെ.പി ദിനേശന്‍, ടി.വി ബാലന്‍, ടി ധനഞ്ജയന്‍, കെ.പി ജയദേവന്‍, പുഷ്പാര്‍ച്ചനക്ക്‌നേതൃത്വം നല്‍കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."