മാവോയിസ്റ്റ് നേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി ബിനോയ് വിശ്വം; പാര്‍ട്ടി തീരുമാനപ്രകാരമെന്ന് വിശദീകരണം
കോഴിക്കോട്: നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ മുന്‍മന്ത്രിയും സിപിഐ നേതാവുമായ ബിനോയ് വിശ്വമെത്തി.
കോഴിക്കോട് മെഡിക്കല്‍ കോളെജ് മോര്‍ച്ചറിക്ക് മുന്‍വശം മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോഴാണ് ബിനോയ് വിശ്വം അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്. പാര്‍ട്ടി തീരുമാനപ്രകാരമാണ് താന്‍ എത്തിയതെന്നും ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ പൊലീസ് വലതുപക്ഷ സര്‍ക്കാരിനെ പോലെ പെരുമാറരുതെന്നും അദ്ദേഹം പറഞ്ഞു.
പൊതുദര്‍ശനം നടത്താന്‍ അനുവദിക്കില്ലെന്ന യുവമോര്‍ച്ചയുടെ നയത്തെ സംരക്ഷിക്കുകയാണ് പൊലിസെന്നും ബിനോയ് വിശ്വം ആരോപിച്ചു.
ആശയങ്ങളെ വെടിയുണ്ട കൊണ്ടല്ല നേരിടേണ്ടത്. മാവോയിസ്റ്റാണെങ്കിലും ആശയത്തിന് വേണ്ടി പോരാടിയവരെ മാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത വന്നതിന് പിന്നാലെ സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് തന്നെ രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."