HOME
DETAILS

'നോട്ട് നിരോധിച്ചതോടെ ലോകത്തെ മുഴുവന്‍ തീവ്രവാദവും ഇല്ലാതായി '; മോദിയെ പരിഹസിച്ച് ഉദ്ദവ് താക്കറേ

  
backup
December 09 2016 | 17:12 PM

note-ban-remove-the-terrorism-skkr

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന്റെ ഒരുമാസം പൂര്‍ത്തിയാകുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരിഹാസവുമായി ശിവസേന അദ്ധ്യക്ഷന്‍ ഉദ്ദവ് താക്കറെ.

 

മോദിയുടെ നോട്ട് നിരോധനം വന്നതോടെ ലോകത്തെ മുഴുവന്‍ തീവ്രവാദവും ഇല്ലാതായെന്നും മോദി നടപ്പിലാക്കിയ വഴി ഇനി തീവ്രവാദ ഭീഷണി നേരിടുന്ന രാജ്യങ്ങള്‍ക്ക് ധൈര്യമായി നടപ്പിലാക്കാമെന്നും ഉദ്ദവ് താക്കറേ പരിഹസിച്ചു


ഗംഭീരം, മോദിജി തീവ്രവാദം ചെറുക്കാനായി ഏറ്റവും നല്ല വഴി നോട്ട് നിരോധനമാണെന്ന് ലോകത്തിന് കാണിച്ച്‌കൊടുത്തു. തീവ്രവാദ ഭീഷണി നേരിടുന്ന രാജ്യങ്ങള്‍ക്ക് തീവ്രവാദം ഇല്ലാതാക്കാന്‍ ഇന്ത്യയിലെ നോട്ട് നിരോധനത്തിന്റെ മാര്‍ഗം സ്വീകരിച്ചാല്‍ മതിയെന്നും ഉദ്ദവ് താക്കറേ പറഞ്ഞു.

 

ന്യൂഡല്‍ഹിയില്‍ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഉദ്ദവ് താക്കറേ. നോട്ട് അസാധുവാക്കുമ്പോള്‍ ജനങ്ങള്‍ക്ക് ജനങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല എന്നാണ് മോദി പറഞ്ഞത്. അമ്പത് ദിവസം കഴിഞ്ഞാല്‍ എല്ലാം ശരിയാകുമെന്നായിരുന്നു മോദിജിയുടെ വാക്കുകള്‍. മുപ്പത് ദിവസം കഴിഞ്ഞു. അച്ഛേ ദിന്‍ വരുന്നതിനു വേണ്ടി ഇനിയും ഇരുപത് ദിവസം കാത്തിരിക്കണമെന്നും ഉദ്ദവ് താക്കറേ പറഞ്ഞു.

 

ബി.ജെ.പിയുടെ മുഖ്യസഖ്യ കക്ഷിയായ ശിവസേനയുടെ വിമര്‍ശനം സര്‍ക്കാരിനെ വലിയ പ്രതിരോധത്തിലാക്കുന്നുണ്ട്. നോട്ട് നിരോധനത്തിനെതിരെ വിമര്‍ശനം ശക്തമാക്കിയപ്പോള്‍ ശിവസേന നേതാക്കളെ കാണാന്‍ രാജ്‌നാഥ് സിംഗിനെ മോദി നിയോഗിച്ചിരുന്നു. എന്നാല്‍ വിമര്‍ശനങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടാണ് ശിവസേനയുടേതെന്ന് ഉദ്ധവ് താക്കറെയുടെ പുതിയ പരിഹാസത്തിലൂടെ വ്യക്തമാകുന്നു

 

രാഷ്ട്രപതിഭവനിലേക്ക് തൃണമൂല്‍, ആം ആദ്മി, നാഷണല്‍ കോണ്‍ഫറന്‍സ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ എം.പിമാര്‍ നടത്തിയ മാര്‍ച്ചില്‍  ശിവ സേനയും പങ്കെടുത്തത് ബി.ജെ.പിയെ വെട്ടിലാക്കിയിരുന്നു.

നിലപാടിലുറച്ച് ശിവസേന; രാജ്‌നാഥ് സിങ് ഉദ്ദവുമായി ചര്‍ച്ച നടത്തി

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 minutes ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  26 minutes ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  34 minutes ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  41 minutes ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  an hour ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  an hour ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 hours ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  2 hours ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  2 hours ago