നഗരസഭയില്‍ പ്ലാസ്റ്റിക് കവറുകളുടെ നിരോധനം: പരിശോധനകള്‍ ആരംഭിച്ചു
കൊട്ടാരക്കര: നഗരസഭാ പരിധിയില്‍ 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് കവറുകള്‍ നിരോധിച്ചതിനെ തുടര്‍ന്ന് ടൗണിലെ കടകളില്‍ നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പരിശോധനകള്‍ നടത്തി.
50 മൈക്രോണില്‍ താഴെയുള്ള 35 കിലോ പ്ലാസ്റ്റിക് കവറുകളും പേപ്പറുകളും അടക്കം പിടിച്ചെടുത്തു. 2016 മുതല്‍ സംസ്ഥാനത്ത് വിവിധ ഘട്ടങ്ങളിലായി 30, 50 മൈക്രോയില്‍ താഴെ വരുന്ന പ്ലാസ്റ്റിക് കവറുകള്‍, പേപ്പറുകള്‍ എന്നിവ നിരോധിച്ചിരുന്നു. ഈ മാസം ഒന്നു മുതലാണ് നഗരസഭയുടെ പരിധിയില്‍ വരുന്ന കടകളില്‍ നിലവാരം കുറഞ്ഞ പ്ലാസ്റ്റിക് കവറുകള്‍ നിരോധിച്ചത്. നഗരസഭാ സെക്രട്ടറി സനല്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കടകളിലും, ഹോട്ടലുകളിലും പരിശോധന നടത്തി. നിലവാരമില്ലാത്ത ഭക്ഷണസാധനങ്ങളും, പിടിച്ചെടുത്തിട്ടുണ്ട്.
വരും ദിവസങ്ങളില്‍ പരിശോധനകള്‍ കര്‍ശനമാക്കുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. എന്നാല്‍ കടകള്‍ക്ക് പ്ലാസ്റ്റിക് നിരോധനത്തെ കുറിച്ചുള്ള നിയമപരമായ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. നഗരസഭ വാഹന അനൗണ്‍സ്‌മെന്റ് വഴിയാണ് പ്ലാസ്റ്റിക നിരോധന വാര്‍ത്ത ആളുകളെ അറിയിച്ചതെന്നും കച്ചവടക്കാര്‍ പരാതിപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."