HOME
DETAILS
MAL
കര്‍ഷക തൊഴിലാളി പാര്‍ട്ടി പുനഃസ്ഥാപിക്കുന്നു
backup
December 09 2016 | 20:12 PM
കൊല്ലം: ഫാദര്‍ വടക്കനും ബി വെല്ലിംഗ്ടണും നേതൃത്വം നല്‍കിയിരുന്ന കര്‍ഷക-തൊഴിലാളി പാര്‍ട്ടി (കെ.ടി.പി) പുനഃസ്ഥാപിക്കാന്‍ തൃശൂരില്‍ ചേര്‍ന്ന മുന്‍കാല നേതാക്കളുടെയും പ്രവര്‍ത്തകരുടെയും യോഗം തീരുമാനിച്ചതായി സംസ്ഥാന നേതാക്കളായ അലക്സ് താമരശ്ശേരി, ബാബു ചിറയില്‍ പകലോമറ്റം, കുമ്പളം സോളമന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അക്രമരാഷ്ട്രീയത്തിനും വര്‍ഗീയതയ്ക്കും ഫാസിസ്റ്റ് നയങ്ങള്‍ക്കുമെതിരെ ആശയപോരാട്ടം നടത്താന്‍ കെ.ടി.പി പ്രതിജ്ഞാബദ്ധമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.
പാര്‍ട്ടിയുടെ സംസ്ഥാന കണ്വന്ഷന് ജനുവരി രണ്ടാംവാരം കൊല്ലത്ത് നടത്തും. ഫാദര്‍ വടക്കന്റെയും ബി വെല്ലിംഗ്ടണിന്റെയും അനുസ്മരണ ദിനമായി 17ന് ആചരിക്കുന്നതിനോടൊപ്പം തൃശൂരില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."