HOME
DETAILS

നോട്ട് അസാധുവാക്കി പ്രധാനമന്ത്രിയും റേഷന്‍ അരി നല്‍കാതെ മുഖ്യമന്ത്രിയും ജനങ്ങളെ ദ്രോഹിക്കുന്നു: വി.ഡി സതീശന്‍

  
backup
December 09, 2016 | 8:27 PM

%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%85%e0%b4%b8%e0%b4%be%e0%b4%a7%e0%b5%81%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a7%e0%b4%be




തൃശൂര്‍: നോട്ട് അസാധുവാക്കി പ്രധാനമന്ത്രിയുംറേഷന്‍ അരിനല്‍കാതെ മഖ്യമന്ത്രിയും  ജനങ്ങളെ ദ്രോഹിക്കുകയാണെന്ന്  കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശന്‍ എം.എല്‍.എ.പറഞ്ഞു.
കേരള മുനിസിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റ്റാഫ് അസോസിയേഷന്‍ 40-ാം സംസ്ഥാന സമ്മേളനം തൃശൂരില്‍  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൊബൈല്‍ ആപ്പ് ഉപയോഗിച്ച് പണവിനിമയം നടത്താനാണ് പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെടുന്നത്. എന്താണ് ഇതിന് സാധാരണക്കാരുടെ  കയ്യിലുള്ളത്. രാജ്യത്തെ 25ശതമാനം ജനങ്ങള്‍ക്ക് മാത്രമാണ് സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാന്‍ അറിയൂ.
നരേന്ദ്രമോദി  പ്രധാനമന്ത്രിയായതും മുന്തിയ നോട്ടുകള്‍ അസാധാവുക്കിയതും അറിയാത്ത ഗ്രാമീണര്‍ ഇന്നും രാജ്യത്ത് വിദൂരഗ്രാമങ്ങളില്‍ ജീവിക്കുന്നുണ്ട്. വിനിമയം ചെയ്യപ്പെടേണ്ട മാധ്യമമാണ് കറന്‍സി .ആര്‍ക്കും പണമില്ലാത്ത അവസ്ഥയാണ് ഇന്നുള്ളത്. ജനങ്ങളുടെ ജീവിതദുരിതം വര്‍ദ്ധിപ്പിച്ചതല്ലാതെ ഒരു മാറ്റവും കറന്‍സി പിന്‍വലിച്ചതുകൊണ്ട് ഉണ്ടായില്ല.
ജനങ്ങളെ ദുരിതത്തിലാക്കുന്നതില്‍ മത്സരിക്കുകയാണ് കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും. ഒന്നരമാസമായി കേരളത്തില്‍ അരിവിതരണം നടക്കുന്നില്ല. അരി കയറ്റിയിറക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് അരിവിതരണം മുടങ്ങിയതിന് കാരണമായി പറയുന്നത്. അത് പരിഹരിക്കാന്‍ പോലും സംസ്ഥാനസര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.
സംസ്ഥാന പ്രസിഡന്റ് ബി. ശശികുമാര്‍ അധ്യക്ഷനായി. വി.ടി ബല്‍റാം എം.എല്‍.എ ,സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ഐ ജേക്കബ്‌സണ്‍, സുന്ദരന്‍ കുന്നത്തുള്ളി,ജോസ് വള്ളൂര്‍,സി. ജയകുമാര്‍, ഷാഹിന്‍ മെഹബൂബ്, ടി.എ രാധാകൃഷ്ണന്‍, കൈമനം പ്രഭാകരന്‍, എം. വസന്തന്‍, എന്‍.കെ ബെന്നി, എ. പ്രസാദ്, സി.ബി ഗീത,   ജേക്കബ് പുലിക്കോട്ടില്‍ പങ്കെടുത്തു. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ബഹുസ്വരത എന്ന വിഷയത്തില്‍ മുന്‍ പി.എസ്.സി ചെയര്‍മാന്‍ ഡോ.കെ.എസ് രാധാകൃഷ്ണന്‍ പ്രഭാഷണം നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിറ്റ്നസില്ല; കൊയിലാണ്ടിയിൽ സ്‌കൂൾ അടച്ചുപൂട്ടി,വിദ്യാർഥികൾ പ്രതിസന്ധിയിൽ

Kerala
  •  9 days ago
No Image

എംബസികളിലെ വിസ, പാസ്‌പോർട്ട് കരാർ റദ്ദാക്കിയ നടപടി: ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ

National
  •  9 days ago
No Image

മുഹമ്മദലി ജൗഹർ സർവകലാശാല പൊളിക്കാൻ നീക്കം: ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ; ‘പ്രതികാര നടപടി’യെന്ന് വ്യക്തിനിയമ ബോർഡ്

National
  •  9 days ago
No Image

ടി20 ലോകകപ്പിനിടെ ഉത്തേജക മരുന്ന് ഉപയോഗം; പാക് താരം മുഹമ്മദ് നവാസിന് ഐസിസിയുടെ വിലക്ക്

Football
  •  9 days ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

International
  •  9 days ago
No Image

64 ടീമുകളുടെ ലോകകപ്പ് ടൂർണമെന്റിന്റെ നിലവാരം തകർക്കും; ഫിഫയുടെ പരിഷ്കരണത്തിനെതിരെ മുൻ ഇന്ത്യൻ പരിശീലകൻ

Football
  •  9 days ago
No Image

ലെയ്ൻ മാറ്റാൻ നോക്കുന്നതിനിടെ നിയന്ത്രണം വിട്ട് എസ്‌യുവി; ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  9 days ago
No Image

'ഇടതു സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമം, ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം'; വി.ഡി സതീശനെതിരെ പരിഹാസവുമായി പി. രാജീവ്

Kerala
  •  9 days ago
No Image

ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തി ഇതിഹാസ താരം സർ ഗാരി സോബേഴ്സ് അന്തരിച്ചു; വിടവാങ്ങിയത് എക്കാലത്തെയും മികച്ച ഓൾറൗണ്ടർ

Cricket
  •  9 days ago
No Image

മെസി മുതൽ യമാൽ വരെ; ലോകകപ്പ് ഫൈനലിൽ മാറ്റുരയ്ക്കാൻ ലാ മാസിയയുടെ 9 'പ്രതിഭകൾ'

Football
  •  9 days ago